THAVANUR
ലഹരിക്കെതിരെ സിഗ് നേച്ചർ ക്യാബയിൻ ,കേരളത്തെ ഡ്രഗ് സ്റ്റേറ്റ് ആക്കാൻ അനുവദിക്കില്ല:കോൺഗ്രസ്സ്

തവനൂർ : വർധിച്ചു വരുന്ന ലഹരി മാഫിയ പ്രവർത്തനങ്ങളും ,ക്രിമിനൽ വാഴ്ചയും ശ്രമിക്കുന്നത് സംസ്ഥാനത്തെ ഒരു ഡ്രഗ് സ്റ്റേറ്റാക്കി മാറ്റുന്നതിനാണെന്നും ഇത്തരം സമീപനങ്ങളോട് നിസ്സംഗത പുലർത്തുന്ന പിണറായി മുഖ്യമന്ത്രി പദം രാജിവെക്കണമെന്നും തവനൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു.ലഹരിക്കെതിരെ തവനൂരിൽ കാർഷിക സർച്ചകലാശാലയിലെ കെ എസ് യു യൂണിറ്റും മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയും സംയുക്ത മായി സംഘടിപ്പിച്ച സിഗ്നേച്ചർ ക്യാബയിൻ മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് വി.കെ.ഹരിന്ദ്രൻ ഉദ്ഘാടനം ചെയ്തു.ലഹരിക്കെതിരെയുള്ള പ്രമേയം തവനൂർ മണ്ഡലം കോൺഗ്രസ്സ് വൈസ് : പ്രസിഡൻറ് നവീൻ കൊരട്ടിയിൽ അവതരിപ്പിച്ചു.വി.ആർ.മോഹനൻ നായർ,എരഞ്ഞിക്കൽ ബഷീർ, ടി.അസ്സിസ് മൂവാങ്കര, ദിലീപ് വെള്ളാഞ്ചേരി, കെ എസ് യു യൂണിറ്റ് പ്രസിഡൻറ് വി. മുഹമ്മദ് ഹസ്സൻ ,കെ.അർഷാദ്,രാഹുൽ പ്രസാദ്.പി എന്നിവർ പ്രസംഗിച്ചു.
