മൂക്കുതല ഗവ ഹയർ സെക്കൻഡറി സ്കൂളിൽ സിന്തറ്റിക് ട്രാക്ക് ഉണരുന്നു:നിർമ്മാണം അന്തിമഘട്ടത്തിൽ
May 23, 2023
ചങ്ങരംകുളം: മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നിർമിക്കുന്ന സിന്തറ്റിക് ട്രാക്കിന്റെയും നാച്ചുറൽ ഫുട്ബോൾ ടർഫിന്റെയും നിർമ്മാണപ്രവർത്തികൾ അവസാന ഘട്ടത്തിൽ. മുൻ എംഎൽഎയും നിയമസഭാ സ്പീക്കറും ആയിരുന്നു പി ശ്രീരാമകൃഷ്ണന്റെ ശ്രമഫലമായി സംസ്ഥാന സർക്കാർ അനുവദിച്ച മൂന്നു കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്നത്. 200 മീറ്റർ സിന്തറ്റിക് ട്രാക്കും, നാച്ചുറൽ ഫുട്ബോൾ ടർഫും,ഹാർമർ ത്രോ കേയ്സ് തുടങ്ങിയവയാണ് ഒരുങ്ങുന്നത്. ഹൈദരാബാദ് ആസ്ഥാനമായ ഗ്രേറ്റ് സ്പോർട്സ് ടെക്ക് സ്ഥാപനമാണ് സംസ്ഥാന കായിക വകുപ്പിന്റെ മേൽനോട്ടത്തിൽ പ്രവർത്തികൾ നിർവഹിക്കുന്നത്. നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കി ജൂൺ ആദ്യവാരത്തിൽ തന്നെ ഉദ്ഘാടനത്തിന് സജ്ജമാക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ