MALAPPURAM

മലപ്പുറത്ത് തെരുവുനായ്ക്കളുടെ കടിയേറ്റ് ബാലികയ്ക്ക് ഗുരുതര പരുക്ക്

മലപ്പുറത്ത് തെരുവുനായ്ക്കളുടെ കടിയേറ്റ് ബാലികയ്ക്ക് ഗുരുതര പരുക്ക്. ചെറിയമുണ്ടം വാണിയന്നൂരിലാണ് തെരുവുനായ്ക്കൾ കടിച്ച് എട്ടുവയസുകാരിക്ക് ഗുരുതര പരുക്കേറ്റത്. ഞായറാഴ്ച രാവിലെ ഒൻപതരോടെയാണ് സംഭവം ഉണ്ടായത്.
മദ്രസ പഠനം കഴിഞ്ഞ് വരികയായിരുന്ന കുട്ടിക്കുനേരെ രണ്ടുനായ്ക്കൾ കുരച്ചുചാടി കടിക്കുകയായിരുന്നു. നായ ബാലികയുടെ കാൽമുട്ടിന് താഴെനിന്ന് മാംസം കടിച്ചെടുത്തു. ഗുരുതര പരുക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സക്കുശേഷം വീട്ടിലേക്കു മാറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button