സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


വളാഞ്ചേരി : ബി ഡി കെ മലപ്പുറം തിരൂർ താലൂക്ക് ഏഞ്ചൽസ് വിങ്ങും വളാഞ്ചേരി MES KVM കോളേജ് NSS, NCC, റെഡ് റിബൺ ക്ലബുമായും സംയുക്തമായി പെരിന്ത്ൽമണ്ണ ഗവണ്മെന്റ് ഹോസ്പിറ്റൽ ബ്ലഡ് സെന്ററിന്റെ സഹകരണത്തോടെ കോളേജ് ക്യാമ്പസ്സിൽ വച്ചു സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 75 പേര് രജിസ്റ്റർ ചെയ്യുകയും 44 പേര് രക്തദാനം നിർവ്വഹിക്കുകയും ചെയ്തു. ക്യാമ്പിന്റെ ആദ്യാവസാനം വരെ ബി ഡി കെ തിരൂർ താലൂക്ക് ഏഞ്ചൽസ് വിംഗ് പ്രസിഡന്റ് ആതിര, സെക്രട്ടറി ഫാത്തിമ പർവീൻ, ജോയിൻ സെക്രട്ടറി അഭിരാമി, എക്സിക്യൂട്ടീവ് അംഗങ്ങളായ സെറ പർവീൻ, ഗായത്രി, താലൂക്ക് രക്ഷധികാരി മൂസ കോട്ടപ്പുറം, എക്സിക്യൂട്ടീവ് അംഗം അജീഷ് വെങ്ങാട്, കോളേജ് എൻ എസ് എസ്, റെഡ് റിബൺ, എൻ സി സി വളന്റിയാർമാരും. എൻ എസ് എസ് പ്രോഗ്രാം ഓഫീസർമ്മാരായ സ്വപ്ന എൻ ആർ, ഷാജിദ് പി പി , റെഡ് റിബൺ ക്ലബ് കോർഡിനേറ്റർ സിയ വാസുദേവൻ, എന്നിവരുടെയും സാന്നിധ്യമുണ്ടായിരുന്നു.
