CHANGARAMKULAMLocal news

മണിപ്പൂർ ജനതക്ക് പെൻഷനേഴ്സ് യൂണിയന്റെ ഐക്യദാർഢ്യം

ചങ്ങരംകുളം: സംഘ പരിവാറിന്റെയും ഫാസിസ്റ്റ് ഭരണകൂടത്തിന്റെയും വംശഹത്യക്കും ഉൻമൂലനത്തിനും ഇരയായ മണിപ്പൂരിലെ ഗോത്രവർഗ്ഗക്കാർക്കും ക്രിസ്ത്യൻ ജനതക്കും ഐക്യദാർഢ്യം പ്രകടപ്പിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ആലങ്കോട് യൂനിറ്റ് കമ്മറ്റി ചങ്ങരംകുളത്ത്  പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി. രാമദാസ് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മറ്റി വൈസ് പ്രസിഡന്റ് ടി. കൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. വി.വി. ഭരതൻ സ്വാഗതവും യൂസുഫ് മാസ്റ്റർ നന്ദിയും പറഞ്ഞു. സതീശൻ, ദിവാകരൻ, ടി.വി. സുബൈദ എന്നിവർ നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button