PONNANI

ദേശീയപാത നിർമ്മാണത്തിനായി 314 ഖബർസ്ഥാനുകൾ പൊളിച്ചുമാറ്റി പാലപ്പെട്ടി ബദർപള്ളി മഹല്ല് കമ്മറ്റിയുടെ മാതൃക

പാലപ്പെട്ടി:ദേശീയ പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഖബർസ്ഥാനുകൾ പൊളിച്ചുമാറ്റി പാലപ്പെട്ടി ബദർപള്ളി മഹല്ല് കമ്മറ്റിയുടെ മാതൃക. ദേശീയ പാതക്കായി പാലപ്പെട്ടി ബദർപള്ളി ഖബർസ്ഥാൻ്റെ അര ഏക്കറോളം സ്ഥലമാണ് വിട്ടുനൽകിയത്. ഈ ഭാഗത്തുണ്ടായിരുന്ന 314 ഖബറുകളാണ് പൊളിച്ചുനീക്കിയത്. പതിനഞ്ച് വർഷം മുതൽ 50 വർഷത്തിലേറെ പഴക്കമുള്ള ഖബറുകളാണ് പൊളിച്ചത്.ജെ.സി.ബി ഉപയോഗിച്ചാണ് ഖബറുകൾ പൊളിച്ചുമാറ്റിയത്. പാലപ്പെട്ടി ബദർപള്ളി മഹല്ല് കമ്മറ്റിയുടെയും ദാറുൽ ആഖിറ മയ്യിത്ത് പരിപാലന കമ്മറ്റിയുടെയും നേതൃത്വത്തിലാണ് ഖബർസ്ഥാൻ മാറ്റി സ്ഥാപിച്ചത്.എല്ലുകളും, പഴകിയ പോളിസ്റ്റർ തുണികളും മാത്രമാണ് പൊളിച്ച ഖബറുകളിൽ നിന്ന് ലഭിച്ചത്.പടിഞ്ഞാറ് ഭാഗത്ത് പുതിയ ഖബറുകൾ കുഴിച്ച് എല്ലുകൾ കഫൻ ചെയ്തു.ദേശീയപാതക്ക് സ്ഥലം വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഉടലെടുത്തത് മുതൽ കഴിഞ്ഞ 15 വർഷമായി പടിഞ്ഞാറ് ഭാഗത്താണ് ഖബറുകൾ കുഴിച്ച് മയ്യിത്ത് സംസ്ക്കരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button