KERALA

ബൈക്കിൽ അഭ്യാസപ്രകടനം; സ്‌കൂൾ വിദ്യാർഥിക്കെതിരേ കേസ്

കാസർകോട്: ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ സ്കൂൾ വിദ്യാർഥിക്കെതിരേ കേസെടുത്തു. കാസർകോട് ഉദുമ സ്വദേശിക്കെതിരെയാണ് മോട്ടോർ വാഹന വകുപ്പ് കേസെടുത്തത്. ബൈക്ക് പിടിച്ചെടുത്തിട്ടുണ്ട്.

സ്കൂൾ വിദ്യാർഥി ബൈക്കിൽ അഭ്യാസപ്രകടനം നടത്തി റോഡിലൂടെ പോകുന്ന വീഡിയോ കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നടപടി.

കാൽനട യാത്രക്കാർക്കും റോഡിലെ മറ്റുവാഹനങ്ങൾക്കും അപകടഭീഷണിയുണ്ടാക്കിയാണ് വിദ്യാർഥികൾ ബൈക്കിൽ സഞ്ചരിച്ചിരുന്നത്. ഹെൽമെറ്റ് ധരിക്കാതെ അമിതവേഗത്തിലായിരുന്നു യാത്ര. സംഭവം ശ്രദ്ധയിൽപ്പെട്ട മറ്റൊരു വാഹനത്തിലുണ്ടായിരുന്നവരാണ് ഇത് മൊബൈലിൽ പകർത്തിയത്. ഈ ദൃശ്യങ്ങൾ പിന്നീട് സാമൂഹികമാധ്യമങ്ങളിലും പ്രചരിച്ചു. തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് അന്വേഷണം നടത്തിയത്.

മോട്ടോർ വാഹന വകുപ്പ് നടത്തിയ അന്വേഷണത്തിൽ ബൈക്ക് ഓടിച്ചിരുന്ന വിദ്യാർഥിയെ തിരിച്ചറിഞ്ഞു. വിദ്യാർഥിക്ക് ലൈസൻസ് ഇല്ലെന്നും വ്യക്തമായി. തുടർന്ന് ബൈക്ക് പിടിച്ചെടുക്കുകയും കേസെടുക്കുകയുമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button