EDAPPALLocal news

പ്രിയദർശിനി ഗ്രന്ഥശാല ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വാർഷികം ആഘോഷിച്ചു

എടപ്പാൾ:പോത്തനൂർ പ്രിയദർശിനി ഗ്രന്ഥശാല ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് 25-ാം വാർഷികം
കാലടി പഞ്ചായത്ത് പ്രസിഡൻ്റ് അസ് ലം കെ തിരുത്തി ഉദ്ഘാടനം ചെയ്തു.ക്ലബ്ബ് പ്രസിഡൻ്റ് ടി വി അബ്ദുൾ സലാം അധ്യക്ഷനായി. ഗാനരചയിതാവ് എം ഡി രാജേന്ദ്രൻ മുഖ്യാതിഥിയായി. അഖിൽ വിജയ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലയിലെ മികച്ച സാമൂഹ്യപ്രവര്‍ത്തകന് ക്ലബ്ബ് ഏര്‍പ്പെടുത്തിയ 12-മത് എ.പി രഞ്ജിത്ത് സ്മാരക അവാര്‍ഡ് മുന്‍ എം.പി സി.ഹരിദാസിന് സമ്മാനിച്ചു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെയും എസ്.എസ്.എല്‍.സി , പ്ലസ്ടു പരീക്ഷകളില്‍ ഉന്നത മാര്‍ക്ക് നേടി വിജയിച്ചവരെയും പോത്തന്നൂര്‍ ജി.യു.പി സ്‌കൂളിലെ മികച്ച വിദ്യാര്‍ത്ഥിയ്ക്ക് ക്ലബ്ബ് ഏര്‍പ്പെടുത്തിയ എക്‌സലന്റ് അവാര്‍ഡ് ജേതാവിനെയും ജില്ലാ പഞ്ചായത്തംഗം അഡ്വ പി.പി മോഹന്‍ദാസ് , പൊന്നാനി ബ്ലോക്ക് പഞ്ചായത്തംഗം ഇ.കെ ദിലീഷ്, പഞ്ചായത്തംഗം ബള്‍ക്കീസ് കൊരണപ്പറ്റ, മോഹന്‍ എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു. ക്ലബ്ബ് സെക്രട്ടറി ലെനിന്‍.എ സ്വാഗതം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button