പൊന്നാനിയിലെ മത്സ്യതൊഴിലാളികൾക്കായി “ക്ഷയരോഗ മുക്ത തീരം ” പരിപാടി സംഘടിപ്പിച്ചു

ലോക ക്ഷയരോഗ ദിനാചരണത്തിൻ്റെ ഭാഗമായി ആരോഗ്യ വകുപ്പും പൊന്നാനി ടി.ബി.യൂണിറ്റും നൂർ ഹോസ്പിറ്റലും സംയുക്തമായി പൊന്നാനിയിലെ മത്സ്യതൊഴിലാളികൾക്കായി “ക്ഷയരോഗ മുക്ത തീരം ” പരിപാടി സംഘടിപ്പിച്ചു. പൊന്നാനി മുൻസിപ്പൽ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെഡിക്കൽ ഓഫീസർ Dr.എ.ജുൽന അധ്യക്ഷത വഹിച്ചു.മലപ്പുറം ജില്ല ടി.ബി.ഓഫീസർ Dr.സി. ഷുബിൻ മുഖ്യാഥിതിയായി. Dr.പി. സെമീറ മുഖ്യ പ്രഭാക്ഷണം നടത്തി.പൊന്നാനി താലൂക്ക് ആശുപത്രി സൂപ്രണ്ട് Dr.ഇ.ടി.സുരേഷ്, Dr. വി.കെ. മിനി, Dr.പി.കെ.ശ്രീജ, Dr. കാർത്തിക് പ്രഭു, Dr. ഭാഗ്യനാഥ്, Dr. അഭിഷേക്, സി.സജീവ് കുമാർ, കെ.എ. രഘു, കെ.പി.പ്രശാന്ത്, കെ.ആർ.രമ്യ, സതീഷ് അയ്യാപ്പിൽ, കെ.സി.മണിലാൽ, സി.ബീന, വി.കെ.നസീർ എന്നിവർ സംസാരിച്ചു. മത്സ്യതൊഴിലാളികളെ പരിശോധനകൾ നടത്തി ക്ഷയരോഗമുക്തരാക്കുന്നതിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

