EDAPPAL
പൊരിവെയിലില്‍ തണലേകി ഓട്ടോ സ്റ്റാന്റീലെ വര്‍ണ്ണക്കുടകള്‍
പൊരിവെയിലില്‍ തണലേകി ഓട്ടോ സ്റ്റാന്റീലെ വര്‍ണ്ണക്കുടകള്‍


എടപ്പാൾ :പൊരിവെയിലില്‍ തണലൊരുക്കുന്ന വര്‍ണ്ണ കുടകള്‍ യാത്രക്കാരുടെ പ്രിയപ്പെട്ട സംഗമ കേന്ദ്രമാകുന്നു.എടപ്പാള്‍ ജംഗ്ഷനിലെ പൊന്നാനി റോഡിലുള്ള ഫുട്പാത്തിലെ ബാരിക്കേഡില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ സ്ഥാപിച്ച കുടകളാണ് യാത്രക്കാര്‍ക്ക് പൊരിവെയിലില്‍ തണലൊരുക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടേയാണ് കുടകള്‍ സ്ഥാപിച്ചിരിക്കുന്നത്. ബസ് കാത്തിരിപ്പ് കേന്ദ്രം ഇല്ലാത്ത പൊന്നാനി റോഡിൽ കുടകള്‍ വലിയ ആശ്വാസമാണ് യാത്രക്കാര്‍ക്ക് നല്‍കുന്നത്. പൊതു ജനങ്ങളുടെ സഹകരണത്തോടെ കുടിവെള്ള വിതരണ കൂടി നടപ്പിലാക്കാനുള്ള നീക്കത്തിലാണ് ഇവിടുത്തെ ഓട്ടോ ഡ്രൈവര്‍മാര്‍.
