EDAPPAL

പൂ സമൃദ്ധി പദ്ധതിയുടെ ഭാഗമായി കോലളമ്പിൽ പൂക്കൃഷി വിളവടുപ്പ് നടത്തി

എടപ്പാൾ: പൂ സമൃദ്ധി പദ്ധതിയുടെ ഭാഗമായി
എടപ്പാൾ ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ കോലൊളമ്പിൽ ചെയ്ത പൂക്കൃഷി വിളവെടുപ്പ് നടത്തി.എടപ്പാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.വി.സുബൈദ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് കെ.പ്രഭാകരൻ അദ്ധ്യക്ഷത
വഹിച്ചു.പഞ്ചായത്തംഗങ്ങളായ ക്ഷമാ റഫീഖ്,എ.ദിനേശൻ, എൻ ഷീജ, എ.കുമാരൻ എന്നിവരും പൂക്ഷിക്ക് മേൽനോട്ടം വഹിച്ച പി വി ദ്വാരകനാഥനും സംസാരിച്ചു. NREG ജീവനക്കാരായ നിഷ, ഷിജി
എന്നിവരും കൃഷിക്ക് നേതൃത്വം കൊടുത്ത14-ാം വാർഡിലെ NREG തൊഴിലാളികളും സംബന്ധിച്ചു. ഓവർസീയർ കെ.അനൂപ് സ്വാഗതവും സി. സുർജിത് നന്ദിയും രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button