Categories: KERALA

പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങി; പാഴ്‌സലിൽ തീയതിയും സമയവുമുള്ള സ്റ്റിക്കറും നിർബന്ധം

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;01&sol;IMG-20230110-WA0058-770x1024&period;jpg" alt&equals;"" class&equals;"wp-image-30838"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കേരളത്തിൽ പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോന്നൈസ് ഉത്പാദനം&comma; സംഭരണം&comma; വിൽപ്പന എന്നിവ നിരോധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു&period; എഫ്&period;എസ്&period;എസ്&period;എ ആക്ട് പ്രകാരം അടിയന്തര പ്രധാന്യത്തോടെയാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്&period; സമയബന്ധിതമായി ഉപയോഗിച്ചില്ലെങ്കിൽ പച്ചമുട്ട ഉപയോഗിച്ചു കൊണ്ടുണ്ടാക്കിയ മയോണൈസ് ഏറെ അപകടമാണെന്ന് കണ്ടെത്തിയിരുന്നു&period; ഹോട്ടൽ&comma; റെസ്റ്റോറന്റ്&comma; ബേക്കറി&comma; വഴിയോര കച്ചവടക്കാർ&comma; കാറ്ററിംഗ് എന്നീ മേഖലകളിലെ സംഘടനാ പ്രതിനിധികളുമായുള്ള യോഗത്തിൽ പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോന്നൈസ് ഒഴിവാക്കുന്നതിന് പൂർണ പിന്തുണയും നൽകിയിരുന്നു&period; ഇതിനെ തുടർന്നാണ് അടിയന്തരമായി പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോന്നൈസ് നിരോധിച്ചതെന്നും മന്ത്രി വ്യക്തമാക്കി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മയോണൈസ് ഉപയോഗിച്ചുള്ള പലതരം ഭക്ഷണം കഴിച്ചവരിൽ ഭക്ഷ്യ വിഷബാധ ഉണ്ടായതായി പല പരാതികളും ഉയർന്നിരുന്നു&period; സാൻഡ്വിച്ചുകളിലും ഷവർമകളിലും സാധാരണയായി ക്രീം സോസ് അല്ലെങ്കിൽ ഡ്രസിംഗ് ആയി മയോണൈസ് ഉപയോഗിക്കുന്നുണ്ട്&period; ശരിയായ രീതിയിൽ പാസ്ചറൈസ് ചെയ്യാതെ മയോണൈസ് ഉണ്ടാക്കി സൂക്ഷിച്ചാൽ സാൽമൊണെല്ല ബാക്ടീരിയ പെരുകാനും രോഗബാധയുണ്ടാകാനും സാധ്യതയുണ്ട്&period; ആരോഗ്യമുള്ള ആളിനെപ്പോലും ഇത് ബാധിക്കും&period; ലാബ് റിപ്പോർട്ടുകളിൽ നിന്നും ഇത്തരം മയോണൈസിൽ രോഗാണുക്കൾ കണ്ടെത്തിയിരുന്നു&period; പച്ച മുട്ടയിൽ നിന്നും ഉണ്ടാക്കുന്ന മയോണൈസ് ഭക്ഷ്യ സുരക്ഷയിൽ ഏറെ അപകടമുള്ളതാണെന്ന് സംശയിക്കുന്നു&period; അതിനാലാണ് ഈയൊരു തീരുമാനമെടുത്തത്&period; വെജിറ്റബിൾ മയോണൈസോ&comma; പാസ്ചറൈസ് ചെയ്ത മുട്ടയിൽ നിന്നുണ്ടാക്കുന്ന മയോണൈസോ ഉപയോഗിക്കാവുന്നതാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സംസ്ഥാനത്ത് ഭക്ഷണ സാധനങ്ങൾ പൊതിഞ്ഞു നൽകുന്ന എല്ലാ സ്ഥാപനങ്ങളും ഭക്ഷണ പൊതികളിൽ ഭക്ഷ്യ സുരക്ഷാ അറിയിപ്പ് സംബന്ധിച്ച സ്റ്റിക്കർ പതിപ്പിക്കേണ്ടതാണെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്&period; ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും &lpar;Date of Preparation &amp&semi; Time&rpar;&comma; ഏത് സമയം വരെ ആ ഭക്ഷണം കഴിക്കാം &lpar;Use by time&rpar; എന്നിവ സ്റ്റിക്കറിലുണ്ടായിരിക്കണം&period; സംസ്ഥാനത്തെ ഭക്ഷണ സ്ഥാപനങ്ങളിൽ നിന്നും പാഴ്‌സൽ കൊടുക്കുന്ന ഭക്ഷണ സാധനങ്ങൾ നിശ്ചിത സമയപരിധി കഴിഞ്ഞ് കഴിക്കുന്നതിലൂടെ ഭക്ഷ്യ സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടാകുന്നു എന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി&period; കൂടാതെ മന്ത്രി വീണാ ജോർജുമായി ഹോട്ടൽ&comma; റെസ്റ്റോറന്റ് സംഘടനാ പ്രതിനിധികൾ നടത്തിയ ചർച്ചയിലും ഇക്കാര്യത്തിൽ പിന്തുണ അറിയിച്ചിരുന്നു&period; പൊതു ജനങ്ങൾ പാഴ്‌സലിൽ പറഞ്ഞിട്ടുള്ള സമയത്തിന് ശേഷം ആ ഭക്ഷണം കഴിക്കരുതെന്ന് മന്ത്രി അഭ്യർത്ഥിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വീടുകളിൽ ഇനി എൽപിജിക്ക് പകരം പിഎൻജി: പുതിയ ഉത്തരവുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി : രാജ്യത്തെ വീടുകളിൽ എൽപിജി (LPG) സിലിണ്ടറുകൾക്ക് പകരം കൂടുതൽ സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ്…

57 minutes ago

വീടുകളിൽ ഇനി എൽപിജിക്ക് പകരം പിഎൻജി: പുതിയ ഉത്തരവുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി : രാജ്യത്തെ വീടുകളിൽ എൽപിജി (LPG) സിലിണ്ടറുകൾക്ക് പകരം കൂടുതൽ സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ്…

1 hour ago

ബിയ്യം കായൽ ജലോത്സവം 27ന്

പൊന്നാനി: പൊന്നാനി താലൂക്ക് ഓണം ടൂറിസം വാരാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ബിയ്യം കായൽ ജലോത്സവം 27ന് ഉച്ചയ്ക്ക് രണ്ടിന് നടക്കും.…

1 hour ago

കണ്ണൂരിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് അപകടം’മരിച്ചവരില്‍ ചങ്ങരംകുളം എറവക്കാട് സ്വദേശിയായ യുവാവും

കണ്ണൂർപിലാത്തറ : മണ്ടൂർ കെഎസ്ടിപി റോഡിൽ മണ്ടൂർ പള്ളിക്ക് മുൻവശം നിർത്തിയിട്ടിരുന്ന ലോറിയിൽ മിക്സർ ഹെവി ലോറിയിടിച്ച് വൻ തീപിടിത്തം.അപകടത്തിൽ…

1 hour ago

പൊലീസ് സ്റ്റേഷന് മുന്നില്‍ ഇഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷം: പൊലീസിനെതിരെ വിമര്‍ശനവുമായി ഇഡി

കൊച്ചി: തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നില്‍ ഇഡി ആക്രമണക്കേസ് പ്രതികള്‍ ഓണം ആഘോഷിച്ച സംഭവത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി എന്‍ഫോഴ്‌സ്‌മെന്റ്…

1 hour ago

“സ്നേഹപൂർവ്വം അമ്മയ്‌ക്കൊരു ഓണക്കോടി”

എടപ്പാൾ:ജീവ കാരുണ്യ സാമൂഹിക പ്രവർത്തന മേഖലകളിൽ നിറ സാന്നിദ്ധ്യമായി മാറിയ നടുവട്ടം ടോപ് ടെൻ ചാരിറ്റബിൾ സോസൈറ്റി എല്ലാ വർഷവും…

3 hours ago