വീടുകളിൽ ഇനി എൽപിജിക്ക് പകരം പിഎൻജി: പുതിയ ഉത്തരവുമായി കേന്ദ്ര സർക്കാർ

&NewLine;<p class&equals;"wp-block-paragraph">ന്യൂഡൽഹി &colon; രാജ്യത്തെ വീടുകളിൽ എൽപിജി &lpar;LPG&rpar; സിലിണ്ടറുകൾക്ക് പകരം കൂടുതൽ സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് &lpar;Piped Natural Gds &&num;8211&semi; PNG&rpar; ഉപയോഗം പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര പെട്രോളിയം മന്ത്രാലയം നടപടികൾ ശക്തമാക്കി&period; ഇതിന്റെ ഭാഗമായി എനർജി ട്രാൻസിഷൻ വേഗത്തിലാക്കാനും ജില്ലാതലത്തിൽ നടപടികൾ ശക്തമാക്കാനും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി&period;പിഎൻജി ശൃംഖല ലഭ്യമായ പ്രദേശങ്ങളിൽ ഒരേസമയം എൽപിജി&comma; പിഎൻജികണക്ഷനുകൾ കൈവശം വെക്കുന്നത് തടയുന്നതിനുള്ള റെഗുലേറ്ററി ഫ്രെയിംവർക്ക് നടപ്പിലാക്കാനും നിർദ്ദേശമുണ്ട്&period; പെട്രോളിയം സെക്രട്ടറി നീരജ് മിത്തൽ ഓഗസ്റ്റ് 21-ന് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്&period;മുൻപ് പടിഞ്ഞാറൻ ഏഷ്യയിലെ പ്രതിസന്ധിയെ തുടർന്ന് എൽപിജി വിതരണത്തിൽ തടസ്സങ്ങൾ നേരിട്ടിരുന്നു&period; ഖത്തർ&comma; സൗദി അറേബ്യ&comma; യുഎഇ&comma; കുവൈത്ത് എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതിയെ ആശ്രയിക്കുന്നതിനാൽ എൽപിജി വിതരണം ബാധിക്കപ്പെട്ടിരുന്നു&period; എന്നാൽ തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന പ്രകൃതിവാതകം ഉപയോഗിക്കുന്നതിനാൽ പിഎൻജി വിതരണത്തെ ഇത്തരം പ്രതിസന്ധികൾ ബാധിച്ചിരുന്നില്ല&period;ഇതുമായി ബന്ധപ്പെട്ട് നാച്ചുറൽ ഗ്യാസ് ആൻഡ് പെട്രോളിയം പ്രോഡക്ട്സ് ഡിസ്ട്രിബ്യൂഷൻ ഓർഡർ 2026&comma; എൽപിജി കൺട്രോൾ ഓർഡർ എന്നിവ സർക്കാർ വിജ്ഞാപനം ചെയ്തിട്ടുണ്ട്&period; പിഎൻജിസൗകര്യമുള്ള സ്ഥലങ്ങളിൽ നോട്ടീസ് നൽകിയിട്ടും അത് സ്വീകരിക്കാത്ത വീടുകളിലെ എൽപിജി വിതരണം നിർത്തിവെക്കാൻ ഈ നിയമം വ്യവസ്ഥ ചെയ്യുന്നു&period; നടപടികൾ ഏകോപിപ്പിക്കുന്നതിനായി ഓരോ പ്രദേശത്തും പിഎൻജി കോർഡിനേഷൻ കമ്മിറ്റി &lpar;PCC&rpar; രൂപീകരിക്കാനും ജില്ലാതലത്തിൽ ഡിസ്ട്രിക്റ്റ് സപ്ലൈ ഓഫീസറുടെ റാങ്കിൽ കുറയാത്ത നോഡൽ ഓഫീസറെ നിയമിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വീടുകളിൽ ഇനി എൽപിജിക്ക് പകരം പിഎൻജി: പുതിയ ഉത്തരവുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി : രാജ്യത്തെ വീടുകളിൽ എൽപിജി (LPG) സിലിണ്ടറുകൾക്ക് പകരം കൂടുതൽ സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ്…

7 minutes ago

ബിയ്യം കായൽ ജലോത്സവം 27ന്

പൊന്നാനി: പൊന്നാനി താലൂക്ക് ഓണം ടൂറിസം വാരാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ബിയ്യം കായൽ ജലോത്സവം 27ന് ഉച്ചയ്ക്ക് രണ്ടിന് നടക്കും.…

13 minutes ago

കണ്ണൂരിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് അപകടം’മരിച്ചവരില്‍ ചങ്ങരംകുളം എറവക്കാട് സ്വദേശിയായ യുവാവും

കണ്ണൂർപിലാത്തറ : മണ്ടൂർ കെഎസ്ടിപി റോഡിൽ മണ്ടൂർ പള്ളിക്ക് മുൻവശം നിർത്തിയിട്ടിരുന്ന ലോറിയിൽ മിക്സർ ഹെവി ലോറിയിടിച്ച് വൻ തീപിടിത്തം.അപകടത്തിൽ…

18 minutes ago

പൊലീസ് സ്റ്റേഷന് മുന്നില്‍ ഇഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷം: പൊലീസിനെതിരെ വിമര്‍ശനവുമായി ഇഡി

കൊച്ചി: തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നില്‍ ഇഡി ആക്രമണക്കേസ് പ്രതികള്‍ ഓണം ആഘോഷിച്ച സംഭവത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി എന്‍ഫോഴ്‌സ്‌മെന്റ്…

31 minutes ago

“സ്നേഹപൂർവ്വം അമ്മയ്‌ക്കൊരു ഓണക്കോടി”

എടപ്പാൾ:ജീവ കാരുണ്യ സാമൂഹിക പ്രവർത്തന മേഖലകളിൽ നിറ സാന്നിദ്ധ്യമായി മാറിയ നടുവട്ടം ടോപ് ടെൻ ചാരിറ്റബിൾ സോസൈറ്റി എല്ലാ വർഷവും…

2 hours ago

കണ്ണൂരില്‍ നിര്‍ത്തിയിട്ട ലോറിയിലേക്ക് ടാങ്കര്‍ ലോറി ഇടിച്ചുകയറി; മെക്കാനിക്കിനും സഹായിക്കും ദാരുണാന്ത്യം

കണ്ണൂര്‍: ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ പിലാത്തറയിലാണ് സംഭവം. തകരാറിലായതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ട ലോറി അറ്റകുറ്റപ്പണി…

6 hours ago