CHANGARAMKULAM
ന്യൂ ഇയർ ദിനത്തിൽ കുരുന്നിന്റെ ചികിത്സക്കായി സാമ്പത്തിക സ്വരൂപീകരണം നടത്തി


ചങ്ങരംകുളം:ന്യൂ ഇയർ ദിനത്തിൽ കുരുന്നിന്റെ ചികിത്സക്കായി ജ്വാല കലാ കായിക സാംസ്കാരിക വേദി പ്രവർത്തകർ സാമ്പത്തിക സ്വരൂപീകരണം നടത്തി.മാരകമായ രോഗം ബാധിച്ച് എറണാംകുളം അമൃത ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന ചങ്ങരംകുളം സ്വദേശിയും മൂക്കുതല ഹൈസ്കൂളിൽ അഞ്ചാം ക്ളാസ് വിദ്യാർത്ഥിയുമായ ജിതിൻ കൃഷ്ണയുടെ ചികിത്സക്ക് സാമ്പത്തിക സഹായം കണ്ടെത്തുന്നതിനാണ് ചങ്ങരംകുളം കേന്ദ്രീകരിച്ച്
ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവമായ ജ്വാല കലാ കായിക സാംസ്കാരിക വേദി പ്രവർത്തകർ പാതയോരത്ത് സാമ്പത്തിക സ്വരൂപീകരണം നടത്തിയത്.ചങ്ങരംകുളം ഹൈവേയിൽ സെമിഹമ്പിന് സമീപത്ത് കാലത്ത് മുതൽ വൈകുന്നേരം വരെ പ്രവർത്തകർ സഹായങ്ങൾ സ്വീകരിച്ചു
