നെല്ലിശേരി

നെല്ലിശ്ശേരി എയുപി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു.

നെല്ലിശ്ശേരി എയുപി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു. 2025 – 26 അധ്യയന വർഷത്തിലെ അക്കാദമിക മികവുകളുടെ പ്രകടനവും പ്രദർശനവും ഉൾക്കൊള്ളിച്ചു കൊണ്ട് നടത്തിയ പഠനോത്സവം വാർഡ് മെമ്പർ ശ്രീമതി മുബഷിറ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ പത്രിക പ്രകാശനം പിടിഎ പ്രസിഡണ്ട് ശ്രീ ജാഫർ കക്കിടിപ്പുറം നിർവഹിച്ചു. അവധിക്കാലത്ത് നാലാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന ചിത്രരചന മത്സരം വർണോത്സവത്തിന്റെ നോട്ടീസ് മാനേജ്മെന്റ് പ്രതിനിധി ശ്രീ മുഹമ്മദ് അബ്ദുറഹ്മാൻ ടിവി പ്രകാശനം ചെയ്തു. അധ്യാപകർ, പിടിഎ പ്രതിനിധികൾ, മാനേജ്മെന്റ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button