Categories: KERALA

നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധം തുടരുന്നു; ആരോപണവിധേയരായ അധ്യാപകർ ഇപ്പോഴും ഒളിവിൽ

&NewLine;<p class&equals;"wp-block-paragraph">കണ്ണൂർ&colon; അഞ്ചരക്കണ്ടി ഡെന്റല്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ വൈറ്റ് കോട്ടൂരി പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍&period; മരണത്തിന് കാരണക്കാരായവര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ടാണ് കോളജിനുമുന്നില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധം നടത്തിയത്&period; പ്രതിയായ വകുപ്പ് മേധാവി ഡോ&period; റാമിനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് റാമിന്റെ കണ്ണൂര്‍ എടക്കാടുള്ള ഡെന്റല്‍ ക്ലിനിക്കിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച് നടത്തി&period; റാമിന്റെ ക്ലിനിക്കിന്റെ ബോര്‍ഡ് വലിച്ച് കീറി ഡിവൈഎഫ്ഐയുടെ പ്രതിഷേധ പോസ്റ്ററും ഒട്ടിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇന്ന് രാവിലെ ഡെന്റല്‍ കോളജിലേക്ക് പട്ടികജാതി ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി&period;<br>അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥി നിതിന്‍രാജ് കൊല്ലപ്പെട്ട സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു&period; ഈ ആവശ്യം ഉന്നയിച്ച് അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലേക്ക് കഴിഞ്ഞദിവസം പ്രതിഷേധ മാര്‍ച്ച് നടത്തി&period; ജില്ലാ പ്രസിഡന്റ് ബഷീര്‍ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എംകെ റാമിനെ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവർത്തകർ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിലേക്ക് മാർച്ച് നടത്തി&period; അഞ്ചു തവണയാണ് ജലപീരങ്കി പ്രയോഗിച്ചത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഡിവൈഎഫ്‌ഐ പ്രവർത്തകർ എടക്കാട് പൊലീസ് സ്‌റ്റേഷനിലേക്കും മാർച്ച്‌ നടത്തി&period; അതിനിടെ അന്വേഷണ സംഘം കോളജിൽ എത്തി തെളിവെടുപ്പ് നടത്തി&period; ഓറൽ പാത്തോളജി ആൻഡ് മൈക്രോബയോളജി വിഭാഗം മേധാവി ഡോ&period; എംകെ റാമിനെ കോളജിൽ നിന്ന് പുറത്താക്കാനാണ് പ്രാഥമിക തലത്തിൽ ധാരണയായത്&period; ആത്മഹത്യാ പ്രേരണ കുറ്റം നേരിടുന്ന ഡോ&period; എംകെ റാം&comma; ഡോക്‌ടർ കെടി സംഗീത നമ്പ്യാർ എന്നിവർ ഇപ്പോഴും ഒളിവിലാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">നിതിന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ പരാതികള്‍ ശേഖരിച്ചു&period; പ്രത്യേക മെയില്‍ ഐ à´¡à´¿ ഉപയോഗിച്ചാണ് പരാതികള്‍ ശേഖരിച്ചത്&period; ഇതുവരെ 150 ലേറെ പരാതികളാണ് അധ്യാപകര്‍ക്കെതിരേ ലഭിച്ചത്&period; ഡോ റാം ഉള്‍പ്പെടെ മൂന്ന് അധ്യാപകര്‍ക്കെതിരേയാണ് പരാതികള്‍ ലഭിച്ചത്&period; കുറ്റാരോപിതരായ അധ്യാപകര്‍ക്കെതിരേയുള്ള പരാതികള്‍ രേഖാമൂലം തന്നെ വിദ്യാര്‍ഥികള്‍ അധികൃതര്‍ക്ക് നല്‍കിയിരുന്നു&period; പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോഴും കുറ്റാരോപിതരെ പിടികൂടാന്‍ പോലിസിന് ഇതുവരെ സാധിച്ചിട്ടില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><em>കോളജിനെതിരെ തുടരെ ആരോപണങ്ങൾ<&sol;em><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അഞ്ചരക്കണ്ടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രി പ്രവർത്തിക്കുന്നത് അനധികൃതമായി കൈവശപ്പെടുത്തിയ മിച്ചഭൂമിയിലെന്നാണ് കണ്ണൂർ താലൂക്ക് ലാൻഡ് ബോർഡിൻ്റെ കണ്ടെത്തൽ&period; കയ്യേറ്റക്കാരെ ഒഴിപ്പിച്ച് സ്ഥലം കണ്ടുകെട്ടണമെന്ന് കഴിഞ്ഞ മാർച്ച് അഞ്ചിന് ബോർഡ് ചെയർമാനായ ഡെപ്യൂട്ടി കലക്‌ടർ ഇ ഷറഫുദ്ദീൻ്റെ നേതൃത്വത്തിലുള്ള സംഘം ഇടക്കാല ഉത്തരവിട്ടിരുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സ്ഥലം കണ്ടുകെട്ടുന്നതിന് ഒരു വർഷക്കാലമെങ്കിലും ആവശ്യമായതിനാൽ സമയം അനുവദിക്കുന്നതിന് ഹൈക്കോടതിയെ സമീപിക്കുന്നതിന് ചെയർമാനെ ചുമതലപ്പെടുത്തിക്കൊണ്ടാണ് ഉത്തരവ്&period; നിതിൻ രാജിൻ്റെ ആത്മഹത്യയ്ക്ക് പിന്നാലെയാണ് കോളജിൻ്റെ നടത്തിപ്പിനെക്കുറിച്ചും ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളും പുറത്തുവരുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അഞ്ചരക്കണ്ടി രണ്ടത്തറ എസ്‌റ്റേറ്റ്&comma; അഞ്ചരക്കണ്ടി എസൻഷ്യൽ ഓയിൽ കമ്പനി എന്നിവയുടെ വകയായിരുന്ന ഭൂമിയിൽ നടന്ന കൈമാറ്റങ്ങൾ റദ്ദാക്കിയാണ് കണ്ണൂർ താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവിട്ടത്&period; അബ്‌ദുൾ ജബ്ബാർ ഹാജി ഉൾപ്പെടെയുള്ള ഏഴ് പേർ കൈവശം വച്ചിരിക്കുന്ന ഈ ഭൂമിക്ക് കേരള ഭൂപരിഷ്‌ക്കരണ നിയമപ്രകാരം യാതൊരുവിധ ഇളവുകൾക്കും അർഹതയില്ലെന്ന് ബോർഡ് കണ്ടെത്തി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">1964 ഏപ്രിൽ ഒന്നിന് ശേഷം ഭൂപരിധിയിൽ അധികമുള്ള ഭൂമി കൈമാറ്റം ചെയ്യുന്നത് അസാധുവാണ്&period; ഇതിൻ്റെ അടിസ്ഥാനത്തിൽ 133&sol;1967 നമ്പർ ആധാരവും തുടർന്ന് നടന്ന മുഴുവൻ കൈമാറ്റങ്ങളും റദ്ദാക്കാൻ തീരുമാനിച്ചു&period; നിയമവിരുദ്ധമായി ഇടപാടുകൾ നടത്തിയതിന് 1970 ലെ ഉടമകളായ മാർജറി ഗ്രേസ്&comma; ഒഹലോറൻ എന്നിവരുടെ പേരിൽ കേസ് എടുക്കും&period; കക്ഷികളെ വിചാരണ ചെയ്‌തശേഷം കണ്ടെത്തുന്ന മിച്ചഭൂമി അനധികൃത കൈവശക്കാരെ ഒഴിപ്പിച്ച് ലാൻഡ് ബോർഡ് ഏറ്റെടുക്കുമെന്നും ഉത്തരവിൽ പറയുന്നു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഹൈക്കോടതിയിൽ നിന്നും അനുകൂല നടപടിയുണ്ടായാൽ ഒരു വർഷത്തിനുള്ളിൽ തന്നെ അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് അടച്ചുപൂട്ടേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്&period; ബ്രിട്ടീഷുകാരുടെ കാലത്ത് ഇന്ത്യയിൽ ആദ്യമായി റജിസ്ട്രാർ ഓഫിസ് തുറന്ന ഭൂമിയിലാണ് കണ്ണൂർ അഞ്ചരക്കണ്ടി സ്വാശ്രയ ഡെൻ്റൽ കോളജ് പ്രവർത്തിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">2006 ഒക്ടോബറിൽ ഇവിടെ എംബിബിഎസ് കോഴ്‌സ് തുടങ്ങി&period; പ്രവേശനത്തിൽ വൻ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് 2012 ൽ എംബിബിഎസ് രജിസ്ട്രേഷൻ നടപടികൾ ആരോഗ്യ സർവകലാശാല മരവിപ്പിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും വിധികളും ജസ്‌റ്റിസ് ജെഎം ജയിംസ് കമ്മിറ്റിയുടെ നിർദേശങ്ങളും ലംഘിച്ച് എംബിബിഎസ് പ്രവേശനം നടത്തിയതിനെത്തുടർന്നാണ് പ്രവേശനം സുപ്രീം കോടതി അസാധുവാക്കിയത്&period; പിന്നാലെ മെഡിക്കൽ കോളജിൻ്റെ അംഗീകാരവും നഷ്‌ടമായി&period; ഡെൻ്റൽ കോളജ്&comma; എൻജിനീയറിങ് കോളജ്&comma; പാരാ മെഡിക്കൽ കോഴ്‌സുകൾ എന്നിവയാണ് ഇപ്പോഴുള്ളത്&period; അബ്‌ദുൽ ജബ്ബാർ ചെയർമാനായുള്ള പ്രസ്‌റ്റീജ് എജ്യുക്കേഷണൽ ട്രസ്‌റ്റാണ് സ്ഥാപനങ്ങൾ നടത്തുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വിദ്യാർഥികളുടെ പ്രശ്നങ്ങളിൽ മാനേജ്‌മെൻ്റ് അനുഭാവപൂർവമായ സമീപനമല്ല സ്വീകരിക്കുന്നത്&period; വിദ്യാർഥി സൗഹൃദമായ അന്തരീക്ഷമാണ് കോളജിൽ വേണ്ടത്&period; പിന്തുണ ഇല്ലാത്തതിനാൽ വിദ്യാർഥി യൂണിയന് കാര്യമായി ഇടപെടാൻ കഴിയുന്നില്ല&period; സ്ഥാപനത്തിൻ്റെ പ്രവർത്തനങ്ങളിൽ സുതാര്യതയില്ലെന്നും കോളജ് മാനേജ്‌മെൻ്റിൻ്റെ സംഘടനാഘടനയെക്കുറിച്ച് പോലും തങ്ങൾക്ക് അറിയില്ലെന്നും വിദ്യാർഥികൾ കുറ്റപ്പെടുത്തി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊലീസ് അന്വേഷണത്തിന് പുറമേ സംസ്ഥാന എസ്‌സി&comma; എസ്‌ടി കമ്മിഷൻ&comma; മനുഷ്യാവകാശ കമ്മിഷൻ&comma; യുവജന കമ്മിഷൻ&comma; മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് എന്നിവയും സംഭവത്തിൽ പ്രത്യേകം അന്വേഷണം നടത്തുന്നുണ്ട്&period; കേസിൽ പ്രതികളെന്ന് സംശയിക്കുന്ന എം കെ റാമിനെയും ഡോക്ടർ സംഗീതയെയും കണ്ടെത്താൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ 22കാരൻ നിതിൻ രാജ് അഞ്ചരക്കണ്ടി ഡെൻ്റൽ കോളജിലെ ഒന്നാം വർഷ വിദ്യാർഥിയായിരുന്നു&period; കഴിഞ്ഞ ഏപ്രിൽ 10ന് കോളജ് കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതര പരിക്കുകളോടെയാണ് നിതിനെ കണ്ടെത്തിയത്&period; ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല&period; അധ്യാപകനായ റാം നടത്തിയ ജാതി അധിക്ഷേപമാണ് നിതിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് സുഹൃത്തുക്കളുടെയും കുടുംബത്തിൻ്റെയും ആരോപണം&period;<br>ജാതിയുടെയും നിറത്തിൻ്റെയും പേരിൽ മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയെത്തുടർന്ന് രണ്ട് അധ്യാപകർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിനും അതിക്രമം തടയൽ നിയമപ്രകാരവും പൊലീസ് കേസ് രജിസ്റ്റർ ചെയ്തു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">റാമിനെതിരെ നിരവധി പരാതികൾ വിദ്യാർഥികൾ മുൻപും ഉന്നയിച്ചിരുന്നു&period; മരണത്തിന് പിന്നാലെ നിതിൻ്റെ സഹപാഠികൾ അടക്കം ഇയാൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി&period; നടപടിയെടുക്കാൻ വൈകിയാൽ സമരം കൂടുതൽ ശക്തമാക്കാനാണ് തീരുമാനം&period; സർവകലാശാല അധികൃതരും വിഷയത്തിൽ ഇടപെടണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം&period; ഒളിവിലുള്ള പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാൻ പൊലീസിനുമേൽ കടുത്ത സമ്മർദമുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കേരളത്തിൽ ആത്മഹത്യകൾ വർദ്ധിക്കുന്നു, ദേശീയ ശരാശരിയേക്കാൾ മുകളിൽ

കേരളത്തിലെ ആത്മഹത്യാനിരക്ക് ദേശീയ ശരാശരിയേക്കാൾ മുകളിലെന്ന് നാഷണൽ ക്രൈം റെക്കാഡ്സ് ബ്യൂറോ (എൻ.സി.ആർ.ബി) റിപ്പോ‌ർട്ട്. 2024ലെ കണക്കാണ് പുറത്തുവിട്ടത്. 2024ൽ…

1 hour ago

ജില്ലാ ഖുർആൻ സമ്മേളന രജിസ്ട്രേഷന് തുടക്കമായി

തിരൂർ: വിസ്ഡം യൂത്ത് മലപ്പുറം സൗത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'ഖുർആൻ തണലിൽ സകുടുംബം' എന്ന പ്രമേയത്തിൽ 2026 ഡിസംബർ…

1 hour ago

ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം നിർബന്ധമാക്കിയ ഉത്തരവ് പിൻവലിച്ചു; ഇഷ്ടമുള്ള നിറം നൽകാം, എന്നാൽ ചിത്രങ്ങളും എഴുത്തുകളും പാടില്ലെന്ന് ഹൈക്കോടതി.

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏർപ്പെടുത്തിയിരുന്ന ഏകീകൃത വെള്ളനിറം (കളർ കോഡ്) നിർബന്ധമാക്കിയ തീരുമാനം സർക്കാർ പിൻവലിച്ചു. ഉത്തരവ് പിൻവലിച്ചതായി സ്റ്റേറ്റ്…

9 hours ago

എടപ്പാൾ വനിത സഹകരണ സംഘത്തിന് ഇരട്ട നേട്ടം

എടപ്പാൾ | 73-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി പൊന്നാനി സർക്കിൾ സഹകരണ യൂണിയൻ ഏർപ്പെടുത്തിയ മികച്ച സഹകരണ സംഘങ്ങൾക്കുള്ള…

9 hours ago

ഉപജില്ല കലോത്സവം: അറബിക് കലോത്സവത്തിന്റെ രാജാക്കന്മാർ ഐ.എസ്.എസ് തന്നെ…

പൊന്നാനി: പുതു പൊന്നാനി എം.ഐ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന 37-ാം മത് പൊന്നാനി ഉപജില്ല കലോത്സവത്തിൽ അറബിക്…

22 hours ago

സാധാരണക്കാരന്റെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ സഹകരണ സംഘങ്ങൾ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും അഡ്വ.വി.എസ്. ജോയ് എം. എൽ. എ

പൊന്നാനി താലൂക്ക് സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സർക്കിൾ തല ആഘോഷ പരിപാടികൾ എടപ്പാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

22 hours ago