MALAPPURAM

മലപ്പുറത്ത് ചത്ത പോത്തുകളെ ഇറച്ചിയാക്കി വിൽപ്പന നടത്താൻ ശ്രമം, തടഞ്ഞ് നാട്ടുകാർ

മലപ്പുറം: ചത്ത പോത്തുകളെ ഇറച്ചിയാക്കി വിൽപ്പന നടത്താനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. മലപ്പുറം ആലത്തിയൂരിലാണ് സംംഭവം. ബലിപെരുന്നാൾ വിപണി ലക്ഷ്യമാക്കി എത്തിച്ച പോത്തുകളിൽ ചത്തവയെ അറുത്ത് ഇറച്ചിയാക്കാനുള്ള ശ്രമമാണ് നാട്ടുകാർ തടഞ്ഞത്. ആലത്തിയൂർ ആലിങ്ങൽ റോഡിൽ സ്വകാര്യ വ്യക്തിയുടെ ഫാമിലേക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്ന് കണ്ടെയ്‌നർ ലോറിയിൽ എത്തിച്ച പോത്തുകളിൽ മൂന്നെണ്ണമാണ് ചത്തത്.

ഇവയെ വാഹനത്തിൽ വെച്ച് തന്നെ അറുത്ത് തോൽ പൊളിക്കാൻ ശ്രമിക്കുന്നത് കണ്ട് നാട്ടുകാർ ഓടിക്കൂടുകയായിരുന്നു. വിവരം അറിഞ്ഞ് പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി. ലോറിയിൽ ഉണ്ടായിരുന്ന ജീവനക്കാരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ചത്ത പോത്തുകളെ മണ്ണെണ്ണയോ മറ്റോ ഉപയോഗിച്ച് വിൽക്കാനാകാത്ത വിധം നശിപ്പിക്കാൻ വേണ്ടി അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button