MALAPPURAM

മലപ്പുറം ജില്ലാ സമ്മേളനം; മൂന്നു മണ്ഡലങ്ങളിലെ പ്രമുഖ നേതാക്കള്‍ക്കെതിരേ രൂക്ഷ വിമര്‍ശനം.

തിരൂര്‍: തിരൂരില്‍ നടക്കുന്ന സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി ഉള്‍പ്പെടേ ജില്ലയിലെ മൂന്നു മണ്ഡലങ്ങളിലെ പ്രമുഖ നേതാക്കള്‍ക്കെതിരേ രൂക്ഷ വിമര്‍ശനം. പൊന്നാനി, തിരൂര്‍, പെരിന്തല്‍മണ്ണ എന്നീ മണ്ഡലങ്ങളിലെ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ ഉള്‍പ്പടെയുള്ള ചിലര്‍ തെരഞ്ഞെടുപ്പ് കാലത്ത് ഇടതു സ്ഥാനാര്‍ത്ഥികള്‍ക്കെതിരേ പ്രവര്‍ത്തിച്ചുവെന്നാണ് വിമര്‍ശനം. തിരൂരിലും പെരിന്തല്‍ മണ്ണയിലും പാര്‍ട്ടി പരാജയപ്പെടാന്‍ കാരണം പ്രാദേശിക തലത്തില്‍ ചില നേതാക്കള്‍ വിഭാഗീയമായി പ്രവര്‍ത്തിച്ചതു കൊണ്ടാണെന്ന് ചില പ്രതിനിധികള്‍ ഉന്നയിച്ചു. തിരൂരില്‍ ഗഫൂര്‍ പി ലില്ലീസിന് വീണ്ടും മത്സരിക്കാന്‍ അവസരം നല്‍കിയത് തിരൂരിലെ പല പ്രാദേശിക നേതാക്കള്‍ക്കും താത്പര്യമുണ്ടായിരുന്നില്ല.ഏരിയ സെക്രട്ടറി പി ഹംസക്കുട്ടിയുടെ സമവായ ശ്രമവും മുതിര്‍ന്ന നേതാവ് നന്ദകുമാര്‍, എ വിജയരാഘവന്‍ എന്നിവരുടെ ശക്തമായ ഇടപെടലും മൂലമാണ് ഗഫൂര്‍ പി ലില്ലീസിന് വീണ്ടും തിരൂരില്‍ മത്സരിക്കാന്‍ സാധിച്ചത്. എന്നാല്‍ രണ്ടാം മത്സരത്തില്‍ ഗഫൂറിനെ തോല്‍പ്പിക്കാന്‍ ഒരു ജില്ലാ സെക്രട്ടറിയേറ്റ് അംഗവും, നഗരസഭയിലെ പ്രമുഖ നേതാവും അടങ്ങുന്ന സംഘം പ്രവര്‍ത്തിച്ചുവെന്നാണ് ചര്‍ച്ചയില്‍ ഉന്നയിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button