CHANGARAMKULAM
ചിറവല്ലൂർ ഫെസ്റ്റ് 2022 ഫെബ്രുവരി 28ന് തിങ്കളാഴ്ച നടക്കും

ചങ്ങരംകുളം:ചിറവല്ലൂരിന്റെ സ്വന്തം ആഘോഷമായ ചിറവല്ലൂർ ദേശോത്സവം 2022 ഫെബ്രുവരി 28 തിങ്കളാഴ്ച നടക്കും.കക്ഷി രാഷ്ട്രീയ ഭേദമന്യ മത സൗഹാർദ്ദത്തിന്റെ സൗഹൃദ സംഗമം കൂടിയാകും ചിറവല്ലൂർ ഫെസ്റ്റ്.കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ ദേശോത്സവം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ എന്ന് കില്ലർ വെയിൽസ് സെന്റർ വിഭാഗം ആഘോഷകമ്മറ്റി ഭാരവാഹികൾ പറഞ്ഞു.
