CHANGARAMKULAMLocal news
ചങ്ങരംകുളം പള്ളിക്കര സ്വദേശിയായ ഗൃഹനാഥൻ ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു
ചങ്ങരംകുളം: പള്ളിക്കര സ്വദേശിയായ ഗൃഹനാഥൻ കുഴഞ്ഞ് വീണ് മരിച്ചു.പള്ളിക്കര തെക്ക്മുറിയിൽ താമസിക്കുന്ന അണ്ടോക്കിൽ മോഹനൻ(54) ആണ് മരിച്ചത്. കൂലി തൊഴിലാളിയായ മോഹനൻ വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് ജോലി സ്ഥലത്ത് കുഴഞ്ഞ് വീണത്.നാട്ടുകാരും ബന്ധുക്കളും ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭാര്യ ചന്ദ്രിക.മക്കൾ വിഷ്ണു,പ്രണവ്.മരുമകൾഗോപിക.മൃതദേഹം ശനിയാഴ്ച വീട്ടുവളപ്പിൽ സംസ്കരിക്കും