CHANGARAMKULAMLocal news
ചങ്ങരംകുളം ചിയ്യാനൂരില്‍ മീന്‍ വാങ്ങാനെത്തുന്ന സ്ത്രീകളോട് മോശമായി പെരുമാറിയ മീന്‍കച്ചവടക്കാരന്‍ പിടിയില്‍
ചങ്ങരംകുളം: മീന്‍ വാങ്ങാനെത്തുന്ന സ്ത്രീകളോട് മോശമായി പെരുമാറിയ മീന്‍കച്ചവടക്കാരന്‍ പിടിയില്‍.ചങ്ങരംകുളം ചിയ്യാനൂരിലാണ് സംഭവം.ബൈക്കില്‍ മീന്‍വില്‍പന നടത്തി വന്ന പൊന്നാനി സ്വദേശിയാണ് മീന്‍ വാങ്ങാനെത്തുന്ന സ്ത്രീകളോട് മോശമായ രീതിയില്‍ സംസാരിക്കുകയും പെരുമാറുകയും ചെയ്തത്.ഇത്തരത്തില്‍ ഇയാളെ കുറിച്ചുള്ള പരാതികള്‍ ഏറി വന്നതോടെയാണ് ചങ്ങരംകുളം പോലീസ് ഇയാളെ പിടികൂടി കേസെടുത്തത്.