ഗ്രീന്‍ വോയ്സ് അബുദാബിയുടെ മാധ്യമശ്രീ പുരസ്‌കാരം എടപ്പാൾ സ്വദേശി ജമാലുദ്ധീന്


എടപ്പാൾ:അബുദാബിയിലെ സാംസ്‌കാരിക കൂട്ടായ്മയായ ഗ്രീന്‍വോയ്സ് അബുദാബിയുടെ ഈ വര്‍ഷത്തെ മാധ്യമശ്രീ പുരസ്‌കാരം എടപ്പാൾ വട്ടംകുളം സ്വദേശിയും കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍ ടി ജമാലുദ്ധീന്. കൈരളി ന്യൂസ് ഗള്‍ഫ് ബ്യൂറോ ഇന്‍ ചാര്‍ജ് ജമാലുദ്ദീനാണ്. ഡിസംബര്‍ 21 ന് അബുദാബിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് ഗ്രീന്‍വോയ്സ് മുഖ്യ രക്ഷാധികാരിയും ലുലു ഗ്രൂപ്പ് കമ്യൂണിക്കേഷന്‍ ഡയരക്ടറുമായ വി. നന്ദകുമാര്‍ അറിയിച്ചു.
ബുധനാഴ്ച് രാത്രി എട്ടുമുതല്‍ കലാപരിപാടികളും സ്നേഹവിരുന്നും ഉള്‍ക്കൊള്ളുന്നതാണ് സ്നേഹപുരം 2022 സംഗമം. ജമാലുദീന്‍ 2001 മുതല്‍ ദൃശ്യ-മാധ്യമ രംഗത്തെ സജീവ സാന്നിധ്യമാണ്. 2001 മുതല്‍ 2011 വരെ കൈരളി മലപ്പുറം ബ്യൂറോയിലും തൃശൂര്‍ ബ്യൂറോയിലും റിപ്പോര്‍ട്ടറായിരുന്നു. 2011 മുതല്‍ കൈരളി ടിവി ഗള്‍ഫ് മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. കേരള സാംസ്‌കാരിക പരിഷത്തിന്റെ മികച്ച സാമൂഹിക റിപ്പോര്‍ട്ടിനുള്ള അവാര്‍ഡ്, കേരള ടെലിവിഷന്‍ വ്യൂവേഴ്‌സ് അവാര്‍ഡ്, ശിഫ അല്‍ ജസീറ പുരസ്‌കാരം, ഏഷ്യാവിഷന്‍ അവാര്‍ഡ്, ചിരന്തന അവാര്‍ഡ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ ടി ജമാലുദ്ദീന് ലഭിച്ചിട്ടുണ്ട്.
ഗ്രീന്‍ വോയ്സ് അബുദാബിയുടെ ഈ വര്‍ഷത്തെ മാധ്യമശ്രീ പുരസ്‌കാരങ്ങള്‍ക്ക് ദൃശ്യമാധ്യമ രംഗത്ത് നിന്ന് ഹാഷ്മി താജ് ഇബ്രാഹിം , അച്ചടി മാധ്യമ രംഗത്തു നിന്നും ഐസക് പട്ടാണിപ്പറമ്പില്‍(ഖലീജ് ടൈംസ്), ഓണ്‍ലൈന്‍ മാധ്യമ രംഗത്തു നിന്നും നിസാര്‍ സയ്ദും റേഡിയോരംഗത്തു നിന്നും മിനി പത്മയും സൈനുല്‍ ആബിദീന്‍ ഹരിതാക്ഷര പുരസ്‌കാരത്തിനും തെരഞ്ഞെടുക്കപ്പെട്ടു .
ബുധനാഴ്ച അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ചാണ് പുരസ്‌കാര ദാന ചടങ്ങ് .
സാമൂഹികക്ഷേമത്തിലും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും ശ്രദ്ധയൂന്നി പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ വോയ്സ് പത്തുവര്‍ഷങ്ങളായി നല്‍കിവരുന്നതാണ് ഗ്രീന്‍വോയ്സ് മാധ്യമശ്രീ പുരസ്‌കാരവും ഗ്രീന്‍വോയ്സ് ഹരിതാക്ഷര പുരസ്‌കാരവും. പ്രവാസ ലോകത്തും നാട്ടിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സന്നദ്ധസേവനങ്ങള്‍ക്കും മുന്‍കയ്യെടുത്തും നിര്‍ധനര്‍ക്കുള്ള ഭവനനിര്‍മാണങ്ങളും വിദ്യഭ്യാസസഹായങ്ങളും ലഭ്യമാക്കിയും പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ വോയ്സ് അബുദാബി. യു.എ.ഇയുടെ തലസ്ഥാന നഗരിയില്‍ സാംസ്‌കാരിക, കലാസാഹിത്യ മേഖലകളിലും കൂട്ടായ്മ സജീവമായി ഇടപെടുന്നതിന്റെ ഭാഗമായാണ് മാധ്യമ സാഹിത്യ പുരസ്‌കാരങ്ങള്‍ നല്‍കിവരുന്നത്.
