CHANGARAMKULAM

സേവാഭാരതി നന്നംമുക്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വച്ച് കേരളയുടെ പഞ്ചായത്തിലെ ഉദ്ഘാടനം നടത്തി

ചങ്ങരംകുളം:ദേശീയ സേവാഭാരതി സേവാ സംഗമത്തോട് അനുബന്ധിച്ച് നടത്തുന്ന സ്വച്ച് കേരളയുടെ ഭാഗമായി സേവാഭാരതി നന്നംമുക്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന സ്വച്ച് കേരളയുടെ പഞ്ചായത്തിലെ ഉദ്ഘാടനം മൂക്കുതല ശ്രീ പകരാവൂർ ശിവക്ഷേത്രം റോഡിൽ മുതിർന്ന കർഷകനും സാമൂഹിക പ്രവർത്തകനുമായ എം എസ് കുഞ്ഞുണ്ണി നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ഷീജ വിജയൻ അധ്യക്ഷത വഹിച്ചു,സേവാഭാരതി ജില്ല സെക്രട്ടറി കെ വി ഉണ്ണികൃഷ്ണൻ സ്വച്ച് കേരളയെ സംബന്ധിച്ച് സംസാരിച്ചു, ട്രഷറർ പ്രമോദ് കെ യു യൂണിറ്റ് അംഗങ്ങളായ അനീഷ് പി പി, ജയപ്രകാശ് പി,വിനയകുമാർ എം, രഞ്ജിത്ത് എ കെ, ജയേഷ് പി പി, ഉണ്ണികൃഷ്ണൻ കെ ടി, ഡോക്ടർ വി ശ്രീകാന്ത് എന്നിവർ പങ്കെടുത്തു യൂണിറ്റ് സെക്രട്ടറി മണികണ്ഠൻ എൻ വി സ്വാഗതം പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button