Categories: KUTTIPPURAMLocal news

കുറ്റിപ്പുറം ജി.എൽ.പി സ്കൂളിന് പുതിയ കെട്ടിടം അനുവദിക്കണം; എം.എൽ.എയ്ക്ക് നിവേദനം നൽകി

&NewLine;<p class&equals;"wp-block-paragraph">കുറ്റിപ്പുറം&colon; കുറ്റിപ്പുറം ജി&period;എൽ&period;പി സ്കൂളിന് പുതിയ കെട്ടിടം അനുവദിക്കണമെന്നാവശ്യപ്പെട്ട് എം&period;എൽ&period;എയ്ക്ക് നിവേദനം നൽകി&period; 115 വർഷം പഴക്കമുള്ള നിലവിലെ കെട്ടിടത്തിന്റെ കാലപ്പഴക്കവും ശോചനീയാവസ്ഥയും സ്കൂളിന്റെ വളർച്ചയ്ക്കും വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനും തടസ്സമാകുന്നതായി പി&period;ടി&period;എയും രക്ഷിതാക്കളും ചൂണ്ടിക്കാട്ടി&period; സ്കൂളിന്റെ പ്രതാപകാലത്ത് 250 ഓളം വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഈ എൽ&period;പി സ്കൂളിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും കെട്ടിടത്തിന്റെ പഴക്കവും കാരണം കുട്ടികളെ പ്രവേശിപ്പിക്കാൻ രക്ഷിതാക്കൾ താൽപര്യം പ്രകടിപ്പിക്കാത്ത സാഹചര്യമാണുള്ളത്&period; പുതിയ കെട്ടിടം യാഥാർഥ്യമാകുന്നതോടെ ആധുനിക സൗകര്യങ്ങളോടുകൂടിയ മികച്ച വിദ്യാഭ്യാസ അന്തരീക്ഷം ഒരുക്കാനും കൂടുതൽ വിദ്യാർത്ഥികളെ സ്കൂളിലേക്ക് ആകർഷിക്കാനും സാധിക്കുമെന്ന് നിവേദനത്തിൽ വ്യക്തമാക്കി&period; കുറ്റിപ്പുറം ടൗണിനോട് ചേർന്നുള്ളതും ആളുകൾക്ക് വളരെ സൗകര്യപ്രദമായി എത്തിച്ചേരാൻ കഴിയുന്നതുമായ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്&period; കൂടാതെ തൊട്ടടുത്തായി ഹയർ സെക്കൻഡറി സ്കൂൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിലവിലുള്ളതും സ്കൂളിന്റെ വികസനത്തിന് അനുകൂലമായ ഘടകമാണെന്നും ചൂണ്ടിക്കാട്ടി&period; വാർഡ് മെമ്പർ ആബിദ് വരിക്കപ്പുലാക്കൽ&comma; കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൈപ്പള്ളി അബ്ദുള്ളക്കുട്ടി&comma; ജില്ലാ പഞ്ചായത്ത് മെമ്പർ നസീമ വെളേരി&comma; ഹെഡ്മിസ്ട്രസ് റജീന ടീച്ചർ&comma; ജംഷീന ടീച്ചർ&comma; പി&period;ടി&period;എ പ്രസിഡന്റ് ഹുസൈൻ വകയിൽ&comma; നസീമ&comma; ജുബൈരിയ&comma; ഷെജീറ എന്നിവർ നിവേദനം നൽകുന്നതിൽ പങ്കെടുത്തു&period; MP2 KTU SCHOOL കുറ്റിപ്പുറം ജി&period;എൽ&period;പി സ്കൂളിന് പുതിയ കെട്ടിടം അനുവദിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സ്കൂൾ അധികൃതർ എം&period;എൽ&period;എയ്ക്ക് നിവേദനം നൽകുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ലഹരിക്കെതിരെതൂഫാൻ കമാൻഡോസ്

എടപ്പാൾ : GHSS എടപ്പാളിലെ NSS UNIT ഉം SPC UNIT സംയുക്തമായി NSS വളണ്ടിയേഴ്സിനും, SPC കേഡറ്റ്സിനും ലഹരിക്കെതിരായുള്ള…

2 days ago

ലഹരിക്കെതിരെതൂഫാൻ കമാൻഡോസ്

എടപ്പാൾ : GHSS എടപ്പാളിലെ NSS UNIT ഉം SPC UNIT സംയുക്തമായി NSS വളണ്ടിയേഴ്സിനും, SPC കേഡറ്റ്സിനും ലഹരിക്കെതിരായുള്ള…

2 days ago

പരിയംകാട് പുതിയ മസ്ജിദിന്റെ കട്ടിലവെക്കൽ കർമ്മം നടന്നു

പെരുമ്പറമ്പ്: പരിയംകാട് പ്രദേശത്ത് പുതുതായി നിർമ്മിക്കുന്ന മസ്ജിദിന്റെ കട്ടിലവെക്കൽ കർമ്മം നടന്നു.ചടങ്ങിന് കോട്ടപ്പുറത്ത് സൈനുൽ ആബിദീൻ തങ്ങൾ നേതൃത്വം നൽകി.മഹല്ല്…

2 days ago

കുടുംബ കലഹങ്ങള്‍ വേണ്ട; എ.ഐ ക്യാമറ നിയമ ലംഘന നോട്ടീസുകളില്‍ ചിത്രങ്ങള്‍ ഒഴിവാക്കാന്‍ എം.വി.ഡി

മോട്ടോര്‍ വാഹന വകുപ്പിന്റെ എ.ഐ ക്യാമറകള്‍ വഴിയുള്ള നിയമ ലംഘനങ്ങള്‍ പരിശോധിക്കുന്നതിനുള്ള ഇ-ചലാന്‍ പോര്‍ട്ടലില്‍ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയും സ്വകാര്യതയും…

2 days ago

അതിരൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി; ജ്ഞാനേഷ് കുമാർ രാജിവെക്കണം: ഗൂഢാലോചനയ്ക്ക് പിന്നിൽ മോദിയും അമിത് ഷായും

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. തെരഞ്ഞെടുപ്പുകൾ അട്ടിമറിച്ച പ്രധാനമന്ത്രി നരേന്ദ്ര…

2 days ago

സർക്കാർ ആശുപത്രികളിൽ മരുന്നില്ല; പേവിഷ പ്രതിരോധ മരുന്ന് പോലും കിട്ടാനില്ല, 209 ഇനം സ്റ്റോക്കില്ല, പ്രതിസന്ധി രൂക്ഷം

തിരുവനന്തപുരം* സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമാകുന്നു. ജീവൻ രക്ഷാ മരുന്നുകൾ അടക്കം 209 ഇനം മരുന്നുകളുടെയും ഉപകരണങ്ങളുടെയും…

2 days ago