Local newsMALAPPURAM
കാത്തിരിപ്പ് തീരുന്നു; വട്ടംകുളത്ത് ബസ് കാത്തിരിപ്പുകേന്ദ്രം വരുന്നു


എടപ്പാൾ ∙ കാത്തിരിപ്പിനൊടുവിൽ വട്ടംകുളത്ത് ബസ് കാത്തിരിപ്പു കേന്ദ്രം വരുന്നു. വട്ടംകുളം ടൗണിൽ പട്ടാമ്പി ഭാഗത്തേക്ക് ബസ് കാത്തു നിൽക്കുന്നവർ വെയിലും മഴയുമേറ്റ് നിൽക്കേണ്ട അവസ്ഥയായിരുന്നു.സ്വകാര്യ പങ്കാളിത്തത്തോടെയാണ് ബസ് കാത്തിരിപ്പു കേന്ദ്രം നിർമിക്കുന്നത്. ഇതിന്റെ ജോലികൾ കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചു.പിന്നീട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്ഥിരം സംവിധാനം ഏർപ്പെടുത്താനും ആലോചനയുണ്ടെന്ന് പ്രസിഡന്റ് കഴുങ്കിൽ മജീദ് അറിയിച്ചു. വട്ടംകുളം ടൗൺ വികസനത്തിന്റെ ഭാഗമായി നേരത്തേ ഇവിടെ ഉണ്ടായിരുന്ന ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചു നീക്കിയിരുന്നു.പകരം സംവിധാനം ഏർപ്പെടുത്താത്തത് മൂലം ജനങ്ങൾ ഏറെ ദുരിതത്തിലായിരുന്നു. ഈ പ്രശ്നത്തിനാണ് നിലവിൽ പരിഹാരമായത്.
