Local newsMALAPPURAM
പൂക്കാട്ടിരിയിൽ ലോറി കൈവരിയിൽ ഇടിച്ചു
വളാഞ്ചേരി : പൂക്കാട്ടിരി വയൽപ്പരപ്പിൽ തോട്ടിങ്ങൽ പള്ളിക്കു സമീപം ലോറി പാതയോരത്തെ കൈവരിയിൽ ഇടിച്ചു. എതിരെ വന്ന കാറിനെ വെട്ടിക്കുന്നതിനിടെ ലോറി നിയന്ത്രണം വിടുകയായിരുന്നു. പെരിന്തൽമണ്ണ ഭാഗത്തുനിന്നു വരികയായിരുന്നു ലോറി. കഴിഞ്ഞ ദിവസം വൈകിട്ടാണ് അപകടം. കൈവരിയിൽ ഇടിച്ചു നിന്നതിനാൽ ലോറി താഴെ തോട്ടിലേക്ക് മറിയാതെ ദുരന്തം ഒഴിവായി. കാറിനും നേരിയ കേടുപറ്റി. മുൻപും ഈ ഭാഗത്ത് അപകടങ്ങൾ പതിവാണ്. റോഡിന്റെ വീതിക്കുറവും വാഹനങ്ങളുടെ അമിതവേഗവുമാണ് അപകടങ്ങൾക്കു കാരണമാകുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.