EDAPPAL

എടപ്പാൾ ഉപജില്ല ശാസ്ത്രോത്സവത്തിന് തുടക്കമായി

എടപ്പാൾ ഉപജില്ല ശാസ്ത്രോത്സവത്തിന് തുടക്കമായി

എടപ്പാൾ : ഉപജില്ല ശാസ്ത്രോത്സവത്തിന് തുടക്കമായി. രണ്ടു ദിവസങ്ങളിലായി എടപ്പാൾ ഗവ ഹയർ സെക്കൻഡറി സ്കൂൾ, പൂക്കരത്തറ ദാറുൽ ഹിദായ,എയുപിഎസ് വെറൂർ,ജി എം യുപിഎസ് എടപ്പാൾ എന്നിവടങ്ങളിലാണ് മേള നടക്കുന്നത്. ശാസ്ത്രോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി രാമകൃഷ്ണൻ നിർവഹിച്ചു. വട്ടംകുളും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം എ നജീബ് അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പാൾ അബ്ദുൾ ഗഫൂർ സ്വാഗതം പറഞ്ഞ പരിപാടിയിൽ എ ഇ ഒ രമ, ബിപിസി ഇൻചാർജ് ജിജി വർഗ്ഗീസ്, കഴുങ്കിൽ മജീദ്, ഇഎസ് സുകുമാരൻ, ഹരിദാസൻ സി തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button