ആരോഗ്യ പ്രവർത്തകർക്ക് കാൻസർ കൺട്രോൾ പ്രോഗ്രാം സംഘടിപ്പിച്ചു
എടപ്പാൾ: ജില്ല ക്യാന്‍സര്‍ കണ്‍ട്രോള്‍ പ്രോഗ്രാമിന്റെ നേതൃത്വത്തില്‍ പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ക്യാന്‍സര്‍ രോഗ നിയന്ത്രണ പരിപാടിയുടെ പരിശീലനം നടത്തി. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആര്‍. ഗായത്രി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ. വിജിത്ത് വിജയശങ്കര്‍, ജില്ലാ ടെക്നിക്കല്‍ അസിസ്റ്റന്റ് പി. പ്രകാശന്‍, ജില്ലാ പരിരക്ഷ കോര്‍ഡിനേറ്റര്‍ പി. ഫൈസല്‍, ടി. കെ ശംഭു, സി. ആര്‍ ശിവപ്രസാദ്, ടി. പി ബീന, സി. അംബിക, സ്വപ്ന, ഹാജിറ, ടി. ആന്‍ഡ്രൂസ്, എന്നിവർ സംസാരിച്ചു. തുടർന്ന് ജന പ്രതിനിധികള്‍, ആശ പ്രവര്‍ത്തകര്‍, അംഗനവാടി ജീവനക്കാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ സന്നദ്ധത സംഘടന പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി ക്യാന്‍സര്‍ ബോധവത്കരണ ക്ലാസുകള്‍ നടത്തും. പരിപാടികള്‍ക്ക് വാര്‍ഡ് ആരോഗ്യ ശുചിത്വ സമിതികള്‍ നേതൃത്വം നല്‍കും. ക്യാന്‍സര്‍ രോഗം നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുക എന്നുള്ളതാണ് പദ്ധതിയുടെ ലക്ഷ്യം.