Categories: MALAPPURAM

ആന പിടിച്ചാൽ അനങ്ങാത്ത ചുവടുറപ്പുമായി ഏഴുവീതം പോരാളികൾ; വിജയം വലിച്ചിട്ടു

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;09&sol;IMG-20220830-WA0782-1024x1024&period;jpg" alt&equals;"" class&equals;"wp-image-23914"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മലപ്പുറം ∙ വലിച്ചുകെട്ടിയ ഞാൺ പോലെ വിറയ്ക്കുന്ന വടം&period; ആന പിടിച്ചാൽ അനങ്ങാത്ത ചുവടുറപ്പുമായി ഏഴുവീതം പോരാളികൾ ഇരുവശത്തും&period; ഇരുമ്പു വേലിക്കു പിന്നിൽ നിന്നുയരുന്ന ആർപ്പുവിളികളുടെ ബാക്ക് ഗ്രൗണ്ട് മ്യൂസിക്&period; മലയാള മനോരമയും മെറ്റ്കോൺ ടിഎംടിയും ചേർന്ന് ഇന്നലെ നടത്തിയ വടംവലി മേളത്തിൽ കേട്ടത് ഇതുവരെ കേൾക്കാത്ത ആവേശമേളം&period; ഇന്നലെ വൈകിട്ട് കൊണ്ടോട്ടി മേലങ്ങാടി ഗവ&period; വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ മൈതാനത്തിലായിരുന്നു മലയാളിയുടെ എക്കാലത്തെയും കമ്പമായ കമ്പവലിയുടെ ബലാബലക്കാഴ്ചകൾ അരങ്ങേറിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കേരള ടഗ് ഓഫ് വാർ മെംബേഴ്സ് വെൽഫെയർ അസോസിയേഷൻ തിരഞ്ഞെടുത്ത ഒൻപതു ടീമുകളായിരുന്നു മത്സരാർഥികൾ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് ജെആർപി അഡ്മാസ് മുക്കം&comma; ഹായ് ഫ്രൻഡ്സ് കാലിക്കറ്റ്&comma; സ്നേഹതീരം കാലിക്കറ്റ്&comma; മലപ്പുറം ജില്ലയ്ക്കായി ക്ലാസിക് സ്രാമ്പിയ ബസാർ പുളിക്കൽ&comma; ഗ്രാൻഡ് സ്റ്റാർ ചേവായൂർ&comma; പുളിക്കൽ&comma; ഉദയ പുളിക്കൽ&comma; ആഹാ ഫ്രൻഡ്സ് എടപ്പാൾ&comma; വയനാടിനായി ബാബാ വൈത്തിരി&comma; തണ്ടർ ബോയ്സ് മീനങ്ങാടി എന്നീ ടീമുകൾ ബലം പരീക്ഷിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വടംവലി മേളത്തിന്റെ ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാൻ യോഗ്യരായ നാലു ടീമുകളെ കണ്ടെത്താനുള്ള മലബാർ മേഖലാ മത്സരം കൂടിയായിരുന്നു ഇത്&period; ലീഗ് റൗണ്ടിൽ ഉദയ പുളിക്കലും ആഹാ ഫ്രണ്ട്സ് എടപ്പാളും തമ്മിലുള്ള ആദ്യ മത്സരത്തോടെ വടംവലി മേളത്തിന് ആദ്യ കോലുവീണു&period; കരുത്തിന്റെ ആരോഹണ അവരോഹണ മേളമായിരുന്നു പിന്നീട്&period; താളത്തിൽ ചവിട്ടിക്കയറിയും ഇടയ്ക്കൊന്നു ലോക്കിട്ടു പിടിച്ചും ടീമുകൾ വാശിയുടെ പുത്തൻ ചരിത്രം സൃഷ്ടിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ലീഗ് റൗണ്ട് പിന്നിട്ട് കലാശക്കൊട്ടിലേക്ക് മത്സരം നീങ്ങിയതോടെ കാണികളുടെ ആരവും ഇരട്ടിയായി&period; ആഹാ ഫ്രണ്ട്സ് എടപ്പാൾ&comma; ക്ലാസിക് സ്രാമ്പിയ ബസാർ പുളിക്കൽ&comma; ഗ്രാൻഡ് സ്റ്റാർ ചേവായൂർ പുളിക്കൽ &comma; ജെആർപി അഡ്മാസ് മുക്കം എന്നിവരായിരുന്നു സെമിയിലേക്ക് പ്രവേശിച്ചത്&period; സെമിയിൽ പ്രവേശിച്ച നാലിൽ മൂന്നു ടീം മലപ്പുറം ജില്ലയിൽ നിന്നായിരുന്നു&period; പ്രധാന താരത്തിനു പരുക്ക് പറ്റിയതിനാൽ ആഹാ എടപ്പാൾ സെമി മത്സരത്തിൽ ക്ലാസിക് സ്രാമ്പിയ ബസാറിനു വോക്കോവർ നൽകി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സെമിയിൽ മത്സരിച്ചില്ലെങ്കിലും ആദ്യ നാലു സ്ഥാനക്കാരിൽ ഉൾപ്പെട്ടതിനാൽ ആഹാ ഫ്രണ്ട്സ് എടപ്പാളിന് ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാം&period; ഗ്രാൻഡ് സ്റ്റാർ ചേവായൂർ പുളിക്കലിനെ തോൽപിച്ച് ജെആർപി അഡ്മാസ് മുക്കം ഫൈനലിലെത്തി&period; വടം കൂടുതൽ വലിഞ്ഞു മുറുകിയ ഫൈനൽ മത്സരത്തിൽ ക്ലാസിക് സ്രാമ്പിയ ബസാറിനെ അടിയറവു പറയിച്ച് ജെആർപി അഡ്മാസ് മുക്കം ഒന്നാം സ്ഥാനക്കാരായി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കേരള ടഗ് ഓഫ് വാർ മെംബേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി മുഹമ്മദ് റഷീദ് ആലുവ&comma; ജില്ലാ സെക്രട്ടറി എം&comma;പി&period;ഷഫീഖ് പുലാമന്തോൾ&comma; ജില്ലാ കോഓർഡിനേറ്റർ റാഫി കൊളത്തൂർ ജില്ലാ വൈസ് പ്രസിഡന്റ് മർസൂഖ് കാരാത്തോട്&comma; ജില്ലാ ട്രഷറർ ഹാദിസ് തിരൂർക്കാട്&comma; ജില്ലാ വൈസ് പ്രസിഡന്റ് പ്രേംകുമാർ കുറ്റിപ്പാല എന്നിവർ മത്സരങ്ങൾക്കു നേതൃത്വം നൽകി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പോത്തനൂർ യു.പി. സ്കൂളിൽ യോഗ പരിശീലനത്തിന് തുടക്കം

എടപ്പാൾ: പോത്തനൂർ യു.പി. സ്കൂളിൽ വിദ്യാർഥികളുടെ ശാരീരിക-മാനസിക ആരോഗ്യം ലക്ഷ്യമാക്കി യോഗ പരിശീലനത്തിന് തുടക്കമായി. സ്കൂൾ പ്രധാനാധ്യാപിക സുഹ്റാബി ടീച്ചർ…

6 hours ago

പൊന്നാനിയിൽ കടലേറ്റം രൂക്ഷം; മൂന്നു വീടുകൾ തകർന്നു.

പൊന്നാനി: നഗരസഭാ പരിധിയിൽ കടലേറ്റം ശക്തം, മൂന്ന് വീടുകൾ ഭാഗികമായി തകർന്നു. ഹിളർപള്ളി, മുറിഞ്ഞഴി, ചുവന്ന റോഡ് ഭാഗ ങ്ങളിലാണ്…

7 hours ago

ഓപറേഷൻ തൂഫാൻ; പുറത്തൂർ ഗ്രാമപഞ്ചായത്തും,ബഡ്സ് സ്കൂളും സംയുക്തമായി സിഗ്നേച്ചർ ക്യാമ്പ് സംഘടിപ്പിച്ചു

തവനൂർ: ഓപറേഷൻ തൂഫാൻ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് പുറത്തൂർ ഗ്രാമപഞ്ചായത്തും,ബഡ്സ് സ്കൂളും സംയുക്തമായി സംഘടിപ്പിച്ച സിഗ്നേച്ചർ ക്യാമ്പ് അഡ്വ.വി.എസ് ജോയ്…

7 hours ago

എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പുറത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചു

തവനൂർ: പുറത്തൂർ എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പുറത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചു.പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ…

7 hours ago

ഓപ്പറേഷൻ തൂഫാൻ ഒരു ജനകീയ മുന്നേറ്റമായി മാറണം; ചൈത്ര തെരേസ ജോൺ ഐ.പി.എസ്

എടപ്പാൾ : സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ഓപ്പറേഷനുകളായ ഓപ്പറേഷൻ തൂഫാൻ ഓപ്പറേഷൻ തണ്ടർ എന്നിവക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പൊന്നാനി…

7 hours ago

എസ് എസ് എഫ് സാഹിത്യോത്സവ് :ജില്ലാ വിഭജനാവശ്യമുയർത്തി വികസന സെമിനാർ

എടപ്പാൾ: വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ എടപ്പാളിൽ നടക്കുന്ന 33 -ാം എഡിഷൻ എസ് എസ് എഫ് മലപ്പുറം വെസ്റ്റ്…

7 hours ago