അറബി ഭാഷാ ദിനാചരണം:
സെമിനാർ നടത്തി

കടകശ്ശേരി: അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് ഐഡിയൽ കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് കടകശ്ശേരി അറബിക് വിഭാഗം സെമിനാർ സംഘടിപ്പിച്ചു.
യെമനിലെ അർമാൻ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ നജീബ് അലി ഹമൂദ് മുൽഖാത് മുഖ്യാഥിതി ആയി. കേരളവും യെമനും തമ്മിലുള്ള സാംസ്കാരിക കൈമാറ്റം എന്ന വിഷയത്തിൽ അദ്ദേഹം പ്രബന്ധം അവതരിപ്പിച്ചു.
പ്രാചീന കാലം മുതൽക്ക് തന്നെ നിലനിന്നിരുന്ന വ്യാപാര ബന്ധം സാംസ്കാരിക വൈജ്ഞാനിക മേഖലകളിലേക്കും വ്യാപിച്ചു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വിവിധ കേന്ദ്ര സർവകലാശാലകളിലെ പഠന സാധ്യതകളെ കുറിച്ച് ആമസോണിൽ സേവനം അനുഷ്ഠിക്കുന്ന അംജദ് സദീൻ അരിമ്പ്ര വിഷയവതരണം നടത്തി.കോളേജ് വൈസ് പ്രിൻസിപ്പൽ മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങ് പ്രിൻസിപ്പാൾ കോയക്കുട്ടി ഉദ്ഘാടനം ചെയ്തു.
ഐഡിയൽ സ്ഥാപനങ്ങളുടെ മാനേജർ മജീദ് ഐഡിയൽ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അഭിലാഷ് ശങ്കർ, വിവിധ വകുപ്പ് മേധാവികളായ അബ്ദുൾ അലി, അബ്ദുൽ ഫത്താഹ്,സുധീഷ്, ഉനൈസ് മുഹ്സിൻ, സ്റ്റുഡന്റ്സ് യൂണിയൻ ചെയർമാൻ നാസിഫ് എന്നിവർ ആശംസകൾ അറിയിച്ചു.അറബിക് അസോസിയേഷൻ സെക്രട്ടറി അഹമ്മദ് ഇജാസ് സ്വാഗതവും ശൈമ നന്ദിയും പറഞ്ഞു.ഭാഷാ ദിനവുമായി ബന്ധപ്പെട്ട് നടത്തിയ പദപ്പയറ്റ്, ഖുർആൻ പാരായണം, അറബിക് ക്വിസ്, കാലിഗ്രഫി തുടങ്ങിയിവയിലെ വിജയികളെയും സദസ്സിൽ ഉപഹാരം നൽകി അനുമോദിച്ചു
