India

ട്രാഫിക്കിൽ കുരുങ്ങി കുംഭമേള; 300 കിലോമീറ്ററോളം ​ഗതാഗതക്കുരുക്ക്

പ്രയാ​ഗ്‍രാജ് : കുംഭമേളയെത്തുടർന്ന് ഉത്തർപ്രദേശിൽ വൻ ​ഗതാ​ഗതക്കുരുക്ക്. പ്രയാ​ഗ്‍രാജിൽ 300 കിലോമീറ്ററോളമാണ് വാഹനങ്ങൾ കുടുങ്ങിക്കിടന്നത്. ഏകദേശം 48 മണിക്കൂറോളമായി പലയിടത്തും വാഹനങ്ങൾ കുരുക്കിൽപ്പെട്ട് കിടക്കുന്നതായാണ് വിവരം. 50 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ 12 മണിക്കൂറോളമടുത്തെന്നാണ് യാത്രക്കാർ പറയുന്നത്. ലോകത്തിലെ ഏറ്റവും വലിയ ട്രാഫിക് ജാമാണ് പ്രയാ​ഗ്‍രാജിൽ ഉണ്ടായതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. കുംഭമേളക്ക് വന്ന ലക്ഷക്കണക്കിന് ജനങ്ങളാണ് റോഡിൽ കുടുങ്ങിയത്. തീർഥാടക വാഹനങ്ങളുടെ നിര 300 കിലോമീറ്ററോളം കടന്നതോടെ യുപിയിലെ വിവിധ ജില്ലകളിലൂടെയുള്ള ​ഗതാ​ഗതം നിർത്തിവയ്ക്കാൻ പൊലീസ് ഉത്തരവിട്ടു. മധ്യപ്രദേശിലെ വിവിധ പ്രദേശങ്ങളിൽ യാത്രക്കാരെ തടഞ്ഞതായും വിവരമുണ്ട്. മധ്യപ്രദേശിലെ കട്നി, ജബൽപൂർ, മെഹാർ, രേവ ജില്ലകളിലെ റോഡുകളിൽ ആയിരക്കണക്കിന് വാഹനങ്ങൾ നിരനിരയായി കിടക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഈ ജില്ലകളിലൂടെയുള്ള ​ഗതാ​ഗതം നിർത്തിവച്ചിരിക്കുകയാണ്. ഞായറാഴ്ചത്തെ തിരക്കാണ് ഗതാഗതക്കുരുക്കിന് കാരണമെന്നും രണ്ട് ദിവസത്തിനുള്ളിൽ സ്ഥിതിഗതികൾ സാധാരണനിലയിലാകുമെന്നുമാണ് പൊലീസിന്റെ വാദം. തിരക്ക് കാരണം പ്രയാഗ്‌രാജിലെ റെയിൽവേ സ്റ്റേഷൻ 14 വരെ അടച്ചു. നിരവധി യാത്രക്കാരാണ് ദുരവസ്ഥ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button