POLITICS
വി ഡി സതീശന്‍ മന്ത്രിസഭയിലെ മുസ് ലിം ലീഗിന്റെ മന്ത്രിമാരെ പ്രഖ്യാപിച്ചു
കോഴിക്കോട്: വി ഡി സതീശന്‍ മന്ത്രിസഭയിലെ മുസ് ലിം ലീഗിന്റെ മന്ത്രിമാരെ പ്രഖ്യാപിച്ചു. പി കെ കുഞ്ഞാലിക്കുട്ടി, എന്‍ ഷംസുദീന്‍, പി കെ ബഷീര്‍, കെ എം ഷാജി, വി ഇ അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ ലീഗ് മന്ത്രിമാരാകും. മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് പ്രഖ്യാപനം നടത്തിയത്. സാദിഖലി ശിഹാബ് തങ്ങള്‍ പട്ടിക നിയുക്ത മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. രണ്ടര വര്‍ഷത്തിന് ശേഷം കോഴിക്കോട് നിന്നും പാറക്കല്‍ അബ്ദുല്ലയെ ടേം വ്യവസ്ഥയില്‍ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.