EDAPPAL
യാത്രയയപ്പ് സംഗമം നടത്തി
എടപ്പാൾ: ഈ വർഷം ഹജ്ജിന് പോകുന്നവർക്ക് മസ്ജിദ് റഹ്മ കോലൊളമ്പ് കമ്മിറ്റിയുടെ യാത്രയയപ്പ് സംഗമം നടത്തി. കെ.സി.ടി ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ അബ്ദുറഹ്മാൻ ഫാറൂഖി ഹജ്ജ് സന്ദേശം നൽകി. കെ.അലി സാഹിബ് അധ്യക്ഷത വഹിച്ച സംഗമത്തിൽ യാസീൻ അറഫാത്ത് ഖിറാഅത്ത് നടത്തി. മുസ്തഫ സ്വാഗതം പറഞ്ഞു. ഇബ്രാഹിം സൈനുദ്ദീൻ, ഇസ്മായിൽ പി വി, അഷ്‌റഫ് നോവൽറ്റി, അനീഷ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു.