കൂട്ടായി

പേരമകന്റെ മരണവാർത്തയറിഞ്ഞ് വല്യുപ്പ കുഴഞ്ഞുവീണ് മരിച്ചു

പുറത്തൂർ: സൈക്കിളിൽ ബസ് ഇടിച്ച് പത്തുവയസ്സുകാരൻ മ രണപ്പെട്ടതറിഞ്ഞ വല്യുപ്പ കുഴഞ്ഞുവീണ് മരിച്ചു. ചേന്നര എൻ.ഒ. സി. പടിയിലെ പുത്തൻപീടിയേക്കൽ അൻവറിൻ്റെ മകൻ മുഹമ്മദ് റിഹാൻ (10) ആണ് അപകടത്തിൽ മരിച്ചത്. വ്യാഴാഴ്ച്ച വൈകീട്ട് ഏഴോടെ എൻ.ഒ.സി. പടി പള്ളിക്കു സമീപമാണ് അപകടമുണ്ടായത്. സൈക്കിളിൽ പോകുകയായിരുന്ന റിഹാനെ പുറത്തൂരിൽനിന്ന് തിരൂരിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ബസ് തട്ടി വീണ കുട്ടിയുടെ ശരീരത്തിലൂടെ ചക്രം കയറിയിറങ്ങി. ഉടൻതന്നെ ആലത്തിയൂരിലെ സ്വകാര്യ ആശുപത്രിയിലെത്തി ച്ചെങ്കിലും രക്ഷിക്കാനായില്ല. റിഹാന്റെ മരണ വാർത്തയറിഞ്ഞ് ആലത്തിയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയ കുട്ടിയുടെ ഉപ്പയുടെ ഉപ്പ ഹനീഫ യ്ക്ക കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെത്തന്നെ കോട്ടക്കലിൽ ഉള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും അദ്ദേഹവും മരണപ്പെടുകയായിരുന്നു. ഖത്തറിലുള്ള പിതാവ് അൻവർ നാട്ടിലേക്കു തിരിച്ചിട്ടുണ്ട്. റിഹാന്റെ മാതാവ്: ആബിദ. സഹോദരങ്ങൾ: ഹിബ, ഇഷ്‌വ.

തിരൂർ ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം റിഹാന്റെയും ഹനീഫക്കയുടെയും മൃതദേഹങ്ങൾ വെള്ളിയാഴ്ച‌ പെരുന്തിരുത്തി പഴയ ജുമാ മസ്‌ജിദ് കബറിസ്താനിൽ കബറടക്കും..

Leave a Reply

Your email address will not be published. Required fields are marked *

Back to top button