കൂട്ടായിയിൽ ബീച്ച് കാർണിവലിന് തുടക്കമായി
കൂട്ടായി: മംഗലം പഞ്ചായത്തിൻ്റെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കൂട്ടായിൽ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ബീച്ച് കാർണിവലിന് തുടക്കമായി. മംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിപി കുഞ്ഞുട്ടി പതാക ഉയർത്തി, ചേന്നര മൗലാന കോളേജിലെ എൻഎസ്എസ് വിദ്യാർഥികൾ ബീച്ച് ക്ലീൻ ഡ്രൈവ് നടത്തി, കടലോർമകൾ പങ്കുവെക്കുന്ന തൗതാരം പരിപാടി നടന്നു. കടലാമസംരക്ഷണ എന്ന ആശയവുമായി മണൽശിൽപ്പ നിർമാണ മത്സരം നടന്നു. മൽസരത്തിൽ ലില്ലീസ് ഗ്രൂപ്പ് ജേതാക്കളായി. ബീച്ച് ഫുട്ബോൾ, വോളിബോൾ, ക്രിക്കറ്റ് എന്നീ മൽസരങ്ങൾ നടന്നു. ചായ മക്കാനിയിൽ പഴയകാല അനുഭവങ്ങൾ ചർച്ച ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.പാത്തുമ്മക്കുട്ടി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ ഇബ്രാഹിം ചേന്നര, കെ.ടി.മുഹമ്മദ് റാഫി, വാർഡ് മെമ്പർ ഇസ്മാഈൽ പട്ടത്ത്, പഞ്ചായത്തംഗം ശിഹാബ് കൂട്ടായി, സി.എം.ടി സീതി, കെ.പി.മുഹമ്മദ് അമീൻ, സലാം താണിക്കാട്, അൻവർ കൂട്ടായി, പഞ്ചായത്ത് സെക്രട്ടറി ബീരാൻകുട്ടി, ബീച്ച് കാർണിവൽ പ്രോഗ്രാം കോഡിനേറ്റർ റിഫാഷെലീസ് ചേന്നര, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ടി.പി.അശ്വനി എന്നിവർ സംസാരിച്ചു.