EDAPPAL
നവീകരിച്ച സാന്ത്വനം സെന്റർ സമർപ്പണം നാളെ (ശനി )
എടപ്പാൾ: ചൂഷണമുക്തമായ ചികിത്സാ സൗകര്യങ്ങൾ മിതമായ നിരക്കിൽ സാധാരണക്കാർക്ക് കൂടി ലഭ്യമാക്കുവാൻ ലക്ഷ്യമിട്ട് ,
പ്രവർത്തിച്ചുവരുന്ന സാന്ത്വനം മെഡിക്കൽ സെന്റർ വിപുലമായ സേവനങ്ങളുമായി പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നു.
കുറഞ്ഞ ചെലവിൽ കൂടുതൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനങ്ങളൊ രുക്കിയും
സർവ്വസജ്ജമായ ആധുനിക ലാബോറട്ടറി, ഇസിജി, കാഷ്വാലിറ്റി, ഒബ്സർവേഷൻ, ഫാർമസി, ഹോം സർവീസ് തുടങ്ങിയ സൗകര്യങ്ങളൊരുക്കിയും നവീകരിച്ച
സാന്ത്വനം പ്രോമെഡ് മെഡിക്കൽ സെന്ററിന്റെ സമർപ്പണം
നാളെ
(2026 ഏപ്രിൽ 25 ) ശനിയാഴ്ച വൈകുന്നേരം
4 30 നു നടുവട്ടം
സാന്ത്വനം മെഡിക്കൽ സെന്ററിൽ നടക്കും.
മത ,സാമൂഹി ക, രാഷ്ട്രീയ രംഗത്തെ പ്രധാനികളും മെഡിക്കൽ രംഗത്തെ പ്രമുഖരും പങ്കെടുക്കും