CHANGARAMKULAM

ക്ഷീര കർഷകരുടെ പ്രശ്നപരിഹാരത്തിന് സർക്കാറിൽ സമ്മർദ്ദം ചെലുത്തുo : അഡ്വ: വി.എസ്. ജോയ്

ചങ്ങരംകുളം:അസംഘടിത വിഭാഗമായിരുന്ന ക്ഷീര കർഷകർകരെ സംസ്ഥാന തലത്തിൽ ഡയറി ഫാമേഴ്സ് അസോസിയേഷനിലൂടെ ശക്തിപ്പെടുത്തിയ ഭാരവാഹികളെ അഭിനന്ദിക്കുന്നതോടപ്പംക്ഷീര കർഷകരുടെ പ്രശ്നങ്ങൾക്ക് മുന്തിയ പരിഗണന നൽകി നിയമസഭയിൽ കൊണ്ടുവരുമെന്ന് തവനൂർ നിയുക്ത എം.എൽ എ വി എസ് ജോയ് അഭിപ്രായപ്പെട്ടു. ഡയറി ഫാർമേഴ്സ് അസോസിയഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം ഇർശാദ് ഇംഗ്ലീഷ് സ്കൂൾ കോൺഫ്രൻസ് ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു.സംസ്ഥാന ജനറൽ സെക്രട്ടറി ഹസൻ നെല്ലിശ്ശേരി പ്രവർത്തന റിപോർട്ടും ഫിനാൻസ് സെക്രട്ടറി മസ്ഊദ് കരിഞ്ചാപാടി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പുച്ചു.മിൽമയിൽ കർഷകർക്ക് ലഭിക്കുന്ന പാലിൻ്റെ വില കുറഞ്ഞത് 60 രൂപയാക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. രാമൻ തിരുമേനി അധ്യക്ഷത വഹിച്ചു. ഇർശാദ് പ്രസിഡൻ്റ്റ് സിദ്ദീഖ് മൗലവി അയിലക്കാട്, ചന്ദ്രൻ മാസ്റ്റർ,ഹാഷിഫ് പുളിയാളി ,ബഷീർഹാജി സലീഫ് മാസ്റ്റർ കോഴിക്കോട് ,അൻവർ തൃശൂർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button