EDAPPALLocal news
എടപ്പാൾ കാളാചാലിൽ വാഹനാപകടം, ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു
എടപ്പാൾ: എടപ്പാൾ കാളാചാൽ സെന്ററിൽ ഐസർ ലോറിയുമായി ബുള്ളറ്റ് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.
ചങ്ങരംകുളം ആലംകോട് സ്വദേശി ചെറളശ്ശേരി വീട്ടിൽ മോഹൻദാസിന്റെ മകൻ സുനിൽ (35) ആണ് മരണപെട്ടത്.കോഴിക്കോട് നിന്നും ലോഡ് മായി വന്നിരുന്ന വടക്കാഞ്ചേരി സ്വദേശി ഷിനോ ഓടിച്ചിരുന്ന ലോറിയുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്.ചങ്ങരംകുളത്ത് നിന്നും എടപ്പാൾ ഭാഗത്തേക്ക് പോകുകയായിരുന്നു ബൈക്ക് യാത്രക്കാരൻ.
മസ്കറ്റിൽ ജോലി ചെയ്ത് വരുകയായിരുന്നു. ഒൻപത് മാസമായി നാട്ടിൽ ആയിരുന്നു. ആലംകോട് ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് മെമ്പർ സുനിത ചെറളശ്ശേരിയുടെ സഹോദരനാണ്.മൃതദേഹം പോസ്റ്റ്മോർട്ടതിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.