CHANGARAMKULAM

കനത്ത മഴയിൽ ചങ്ങരംകുളം സംസ്ഥാന പാതയിൽ മരം കടപുഴകി വീണു


ചങ്ങരംകുളം:കനത്ത മഴയെ തുടർന്ന് സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് കൂറ്റൻമരം കടപുഴകി വീണ് വലിയ അപകടം ഒഴിവായി.കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ ചങ്ങരംകുളം ചിയ്യാനൂർ പാടത്താണ് കൂറ്റൻ മരം കടപുഴകി റോഡിൽ വീണത്.ഞായറാഴ്‌ച രാത്രി പത്തരയോടെയാണ് സംഭവം.തിരക്കേറിയ പാതയിൽ നിരവധി വാഹനങ്ങൾ പോയിക്കൊണ്ടിരിക്കെയാണ് അപകടം.മരച്ചിലകൾ തട്ടി ഒരു കാറിന് ചെറിയ പരിക്കുകൾ പറ്റിയെങ്കിലും മറ്റു വാഹന യാത്രക്കാർ തലനാരിഴക്കാണ് അപകടത്തിൽ പെടാതെ രക്ഷപ്പെട്ടത്. സമീപത്ത് റസ്റ്റോറന്റ്റിൽ ഉണ്ടായിരുന്ന യുവാക്കൾ ഓടിയെത്തിയാണ് മരച്ചില്ലകൾ വെട്ടിമാറ്റി ഗതാഗതം നിയന്ത്രിച്ചത്.അപകടത്തെ തുടർന്ന് ഏറെ നേരം സംസ്ഥാന ഗതാഗതം മുടങ്ങി. സ്ഥലത്ത് എത്തിയ ചങ്ങരംകുളം പോലീസും യുവാക്കളും ചേർന്ന് ഒരു സൈഡിലൂടെ വാഹനങ്ങൾ കടത്തി വിട്ട് ഗതാഗത തടസ്സം ഒഴിവാക്കി. ആലംകോട് സ്വദേശികളായ
തൻവീർ,സുൽത്താൻ, സിയാദ്,റാഷി,സിനാൻ,അ സ് ലം പിടി,അസ് ലം എംവി, ജിലു തുടങ്ങിയ യുവാക്കളുടെ നേതൃത്വത്തിലാണ് കനത്ത മഴയെ അവഗണിച്ച് മരച്ചില്ലകൾ വെട്ടിമാറ്റി ഗതാഗതം നിയന്ത്രിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button