MALAPPURAM
മലപ്പുറം ഗസ്റ്റ് ഹൌസിൽ നടന്ന പ്രവാസി കമ്മീഷൻ അദാലത്ത് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി


മലപ്പുറം ഗസ്റ്റ് ഹൌസിൽ നടന്ന പ്രവാസി കമ്മീഷൻ അദാലത്ത് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേരാണ് അദാലത്തിൽ പങ്കാളികളായത്. റിക്രൂട്ട്മെന്റ് ഏജൻസികളുടെ കബളിപ്പിക്കൽ, സ്ത്രീകളെ വിദേശത്തേക്ക് കൊണ്ടുപോയി കബളിപ്പിക്കൽ, ഓഫീസ് സംബന്ധമായ പ്രശ്നങ്ങൾ, വിദേശത്ത് ജയിലിൽ അടയ്ക്കപ്പെട്ടവരുടെ കാര്യങ്ങൾ, കുടുംബ പ്രശ്നങ്ങൾ, നോർക്കയെയും പ്രവാസി ക്ഷേമനിധിയെയും സംബന്ധിച്ച കാര്യങ്ങൾ
എന്നിങ്ങനെ വിവിധ വിഷയങ്ങൾ പ്രവാസി കമ്മീഷൻ അദാലത്തിന്റെ ഭാഗമായി. വിസ തട്ടിപ്പ് നടത്തിയതും ആയി ബന്ധപ്പെട്ട കേസുകളിൽ എതിർകക്ഷികളെ ഹാജരാക്കാൻ പോലീസ് സ്റ്റേഷനുകൾക്ക് നിർദ്ദേശം നൽകി. ചെയർമാൻ വി.എസ് ജി ഡി രാജന്റെ നേതൃത്വത്തിലാണ് അദാലത്ത് നടന്നത്
