ദയ ചാരിറ്റബിൾ ട്രസ്റ്റ് വാർഷികവും മെഗാ മെഡിക്കൽ ക്യാമ്പും ബുധനാഴ്ച്ച തവനൂരിൽ നടക്കും
തവനൂർ: തവനൂർ പഞ്ചായത്ത് പരിധിയായിപ്രവർത്തിക്കുന്ന ദയ ചാരിറ്റബിൾ ട്രസ്റ്റ് ഏഴാം വാർഷികവും മെഗാമെഡിക്കൽ ക്യാമ്പും ബുധനാഴ്ച്ച തവനൂരിൽ 9 മണിക്ക് ഡോ.അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്യും. ദന്ത,നേത്ര,കിഡ്നി രോഗപരിശോധനയും കുടിവെള്ള പരിശോധനയും ക്യാമ്പിൽ ലഭ്യമാണ്.തുടർ ചികിത്സ ആവശ്യം വരുന്നവർക്ക് പ്രത്യേക ഇളവ് ലഭിക്കും.
തിമിര ശാസതക്രിയ വേണ്ടവർക്ക് കോയമ്പത്തൂർ അരവിന്ദ്’ കണ്ണാശുപത്രി യാത്ര ചെലവ് ഉൾപ്പടെ സൗജന്യമായി ചെയ്ത് കൊടുക്കും .ബോധവല്‍ക്കരണ ക്ലാസ്സും ക്യാമ്പിനോടനുബന്ധിച്ച് നടക്കും. തവനൂർ കെ എം ജിയുപി സ്ക്കൂൾ പിടി എ,ചാലിശ്ശേരിറോയൽ ഡെൻ്റൽകോളേജ്,കുണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലീസ് സെൻ്റർ,കോയമ്പത്തൂർ കണ്ണാശുപത്രി എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളള്.
രാഷ്ട്രീയ _സാമുഹ്യ ആരോഗ്യ രംഗത്തെ പ്രമുഖർക്യാമ്പിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.