“സാന്ത്വന പരിചരണം ക്ലിനിക്കിനു വെളിയിലേക്ക്”ശില്പശാല സംഘടിപ്പിച്ചു

ചങ്ങരംകുളം:ജനുവരി 15 ലെ പാലിയേറ്റീവ് ദിനത്തിനു മുന്നോടിയായി സാന്ത്വനപരിചരണം ക്ലിനിക്കിനു വെളിയിലേക്ക് എന്ന സന്ദേശത്തിൽ പ്രാദേശികമായി കൂട്ടായ്മകൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി ശില്പശാല സംഘടിപ്പിച്ചു.
പാലിയേറ്റീവ് എടപ്പാൾ സോണൽ കമ്മിറ്റിക്ക് കീഴിലെ ചങ്ങരംകുളം പെരുമ്പടപ്പ് വെളിയങ്കോട് മാറഞ്ചേരി ക്ലിനിക്കുകളിലെ വളണ്ടിയർമാർക്ക് വേണ്ടിയാണു ശില്പശാല സംഘടിപ്പിച്ചത്.
പാലിയേറ്റീവ് എടപ്പാൾ സോണൽ കമ്മിറ്റി പ്രസിഡണ്ട് പി പി എം അഷ്റഫ് ഉദ്ഘാടനം ചെയ്തു.പി കെ അബ്ദുള്ള കുട്ടി അധ്യക്ഷത വഹിച്ചു.
എം ഐ പി പ്രതിനിധികളായ
ഫസൽ തിരൂർ, അൻവർ പൊന്നാനി ശിൽപശാലക്ക് നേതൃത്വം നൽകി.
വി ഷഫീന പ്രസംഗിച്ചു.പൊന്നാനി താലൂക്കിലെ പ്രാദേശിക ക്ലബ്ബുകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിൽ വാർഡ് തലത്തിൽ രോഗി പരിചരണത്തിന് ഉള്ള വളണ്ടിയർമാരെ തയ്യാറാക്കുന്നതിന് ശില്പശാല രൂപംനൽകി. ഒരു വർഷം നീണ്ടുനിൽക്കുന്ന കർമ്മ പദ്ധതി അംഗീകരിച്ചു
