EDAPPAL
ഡി എഫ് എ ടേബ്ൾ ടോക്ക് വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം എ നജീബ് ഉദ്ഘാടനം ചെയ്യുന്നു.
എടപ്പാൾ : ക്ഷീര കർഷകർ പ്രശ്നങ്ങൾ പരിഹാരങ്ങൾ എന്ന വിഷയത്തിൽഡയറി ഫാർമേഴ്സ് അസോസിയേഷൻ (ഡി എഫ് എ ) ടേബ്ൾ ടോക്ക് സംഘടിപ്പിച്ചു. ക്ഷീര കാർഷിക മേഖലയുടെ നിലനിൽപിനായി പാലിൻ്റെ വിലയിൽ കാലോചിതമായി മറ്റം വരുത്തണമെന്ന് കർഷകർ ആവശ്യപ്പെട്ടു.വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം എ നജീബ് ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡൻ്റ് അനിയൻ തിരുമേനി അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി ഹസൻ നെല്ലിശ്ശേരി വിഷയം അവതരിപ്പിച്ചു.എം എ നവാബ് , പ്രഭാകരൻ നടുവട്ടം, ടി പി ഹൈദരലി , ഡോ: മായ, ശങ്കരനാരായണൻ,എൻ ആർ അനീഷ് ,നടരാജൻ, എം കെ മുഹമ്മദ് കുട്ടി, കാസിം സഖാഫി, കെ കെ കമ്മുണ്ണി, വിശ്വൻ പൊന്നാനി പ്രസംഗിച്ചു.