ചെലവൂർ ഉസ്താദ് സി.എം.എം ഗുരുക്കൾ ആയോധന പ്രതിഭാ അവാർഡ് രാജു ഗുരുക്കൾക്ക്
May 9, 2023
ചങ്ങരംകുളം :ചെലവൂർ ഉസ്താദ് സി.എം.എം ഗുരുക്കൾ ആയോധന പ്രതിഭാ അവാർഡ് രാജു ഗുരുക്കൾ ഏറ്റ് വാങ്ങി.ചെലവൂർ ഉസ്താദ് സി.എം.എം ഗുരുക്കൾ 19-ാം അനുസ്മരണ ദിനത്തിൽ ചെലവൂർ ചുരക്കൊടി കളരി.മർമ്മ.ആയുർവ്വേദ ചികിൽസാ കേന്ദ്രഅങ്കണത്തിൽ നടന്ന പരിപാടിയിലാണ് ഉസ്താദിൻ്റെ നാമധേയത്തിൽ ഏർപ്പെടുത്തിയ ആയോധന പ്രതിഭാ അവാർഡിന് അർഹനായ വേളയാട്ട്കളരിക്കൽ രാജു ഗുരുക്കൾക്ക് ഇടി.മുഹമ്മദ് ബഷീർ എംപി അവാർഡ് കൈമാറി.കേരളസ്പോട്സ് കൗൺസിൽ കളരി മഹാചാര്യ പട്ടം നല്കി ആദരിച്ച യശ ശരീരനായ ഗുരുക്കൾ വേളയാട്ട്കളരിക്കൽ മാധവ പണിക്കരുടെ മകനാണ് രാജു ഗുരുക്കൾ.