രാമായണ പാരായണവും വിശേഷാൽ പൂജകളും നടന്നു.

വട്ടംകുളം : സുബ്രഹ്മണ്ണ്യ സ്വാമി ക്ഷേത്രത്തിൽ കർക്കടക മാസാചരണത്തിൻ്റെ ഭാഗമായി രാമായണ പാരായണവും വിശേഷാൽ പൂജകളും നടന്നു. ആയ്യുർ വേദ വിധിപ്രകാരം കർക്കടക മാസത്തിൽ സ്വാഭാവികമായി പ്രതിരോധ ശേഷി കുറയുന്നതിനാൽ ആയുർ വേദത്തിൽ പറഞ്ഞ പച്ച മരുന്നുകൾ ചേർത്ത ഔഷദ കഞ്ഞി വിതരണവും ആരംഭിച്ചു.
ഓഗസ്റ്റ് മാസം 22 ന് ( ചിങ്ങം 6 ) വെള്ളിയാഴ്ച ആയില്യം നാളിന് പ്രത്യേക പൂജയായ കാവുണർത്തൽ നാഗ പൂജ നടത്തുന്നതാണ് ” എല്ലാ വിധ സർപ്പദോഷങ്ങളും അകറ്റി സർപ്പ പ്രീതിക്കു വേണ്ടി നടത്തുന്ന പ്രത്യേക പൂജയാണിത് .
അന്നേ ദിവസം കാലത്ത് 7:30 ന് കാവുണർത്തൽ, 8:30 ന് പുണ്ണാഹ ശുദ്ധി , 8.45 ന് കലശപൂജ, 9:00 ന് ദ്രവ്യാഭിഷേകം 9:30 ന് കലശാഭിഷേകം, പുള്ളുവൻ പാട്ട്, തുടർന്ന് നാഗ പൂജ , നൂറും പാലും, പായസ പൂജ എന്നി പൂജകളും നാടത്തുന്നതാണ്.
പ്രഭാത ഭക്ഷണം ഉണ്ടായിരിക്കുന്നതാണ് എന്ന് ക്ഷേത്ര കമ്മറ്റി ഭാര വാഹികൾ അറിയിച്ചിരിക്കുന്നു.
