EDAPPAL

“പുതിയ തിയ്യതി പുതിയ പ്രതീക്ഷ” എടപ്പാൾ മേൽപാലം ജനുവരി 8 ന് തുറക്കും.

എടപ്പാൾ: ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാനയിലെ എടപ്പാൾ മേൽപാലം ജനുവരി 8 ന് ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ജനങ്ങളുടെ ഏറെക്കാലത്തെ സ്വപ്നമാണ് സഫലമാകുന്നത്. മേയ് 20 ന് സത്യപ്രതിജ്ഞ ചെയ്ത ശേഷം നിരവധി തവണ എടപ്പാൾ പാലംസന്ദർശിക്കുകയും നിർമ്മാണ പുരോഗതി വിലയിരുത്തുകയും ചെയ്തിരുന്നു. മന്ത്രി ഓഫീസിൽ നിന്നും പ്രവൃത്തിയുടെ പുരോഗതി കൃത്യമായി പരിശോധിച്ചു. ഓരോ പ്രവൃത്തിക്കും സമയക്രമം നിശ്ചയിച്ച് നൽകിയും അത് പരിശോധിച്ചുമാണ് മേൽപാലം നിർമ്മാണം ഇത്ര വേഗത്തിൽ പൂർത്തിയാക്കാൻ സാധിച്ചത്. പാലം പ്രവൃത്തിയുമായി ബന്ധപ്പെട്ട് എല്ലാ നിലയിലും ഇടപെട്ട കെ ടി ജലീൽഎംഎൽഎയ്ക്കും പ്രവൃത്തിയുമായി സഹകരിച്ചഎടപ്പാൾ ജനതയ്ക്കും പ്രത്യേകം നന്ദി. നിശ്ചയിച്ച പ്രകാരം പ്രവൃത്തി പൂർത്തീകരിച്ച ഉദ്യോഗസ്ഥരെയും ജീവനക്കാരെയും നിർമ്മാണ തൊഴിലാളികളെയും അഭിനന്ദിക്കുന്നതയായും പൊതുമരാമത്ത് വകുപ്പ് മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button