EDAPPAL
“വേനൽതുമ്പി കലാജാഥ സ്വീകരണങ്ങൾ വിജയിപ്പിക്കും. “

എടപ്പാൾ | ബാലസംഘം എടപ്പാൾ പഞ്ചായത്ത് പ്രവർത്തകർ കൺവെൻഷൻ ചേർന്നു.
വേനൽതുമ്പി കലാജാഥ സ്വീകരണങ്ങളും ബാലോത്സവങ്ങളും അവധിക്കാല പ്രവർത്തനങ്ങളും വിജയിപ്പിക്കുന്നതിനായി ചേർന്ന കൺവെൻഷൻ ബാലസംഘം ജില്ലാ കമ്മിറ്റിയംഗം ടി കെ സൂരജ് ഉദ്ഘാടനം ചെയ്തു. എടപ്പാൾ ഏരിയ കോഡിനേറ്റർ പ്രവീൺ പി പ്രവർത്തനങ്ങൾ വിശദീകരിച്ചു.
എടപ്പാൾ വില്ലേജ് കോഡിനേറ്റർ നാസർ പാട്ടുപറമ്പ് അധ്യക്ഷത വഹിച്ചു.
വില്ലേജ് കൺവീനർ ക്ഷമ റഫീഖ് സ്വാഗതവും വില്ലേജ് ജോയിൻ കൺവീനർ നിസാറുദ്ദീൻ നന്ദിയും രേഖപ്പെടുത്തി.
