വി എഫ് സി വെള്ളാളൂർ പുതിയ ലോഗോ പ്രകാശനാവും, ഇഫ്താർ മീറ്റും സംഘടിപ്പിച്ചു
കുമാരനെല്ലൂർ : വെള്ളാളൂരിലെ കലാ കായിക സാംസ്കാരിക മേഖലകളിൽ തങ്ങളുടേതായ സേവന മികവ് കൊണ്ട് ശ്രദ്ധേയരയ വി എഫ് സി ആർട്സ്, സ്പോർട്സ് & വെൽഫയർ ക്ലബ്ബിന്റെ പുതിയ ലോഗോ പ്രകാശനം കപ്പൂർ ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ഹസീന ടീച്ചർ, പതിനെട്ടാം വാർഡ് മെമ്പർ എം ഷഫീഖ് എന്നിവർ ചേർന്ന് നിർവഹിച്ചു. ചടങ്ങിൽ ക്ലബ് പ്രസിഡന്റ് നഹാസ് എം പി അധ്യക്ഷത വഹിച്ചു, ക്ലബ് സെക്രട്ടറി അഷറഫ് പി ടി വെള്ളാളൂർ സ്വാഗതം ആശംസിച്ചു ,ടി വി നൂറുൽ ആമീൻ മാസ്റ്റർ എടപ്പാളിലെ പ്രമുഖ സ്ഥാപനമായ ലൂട്ട് ജന്റ്സ് വെയർ മാനേജിങ് ഡയറക്ടർ ഉമ്മർ ലൂട്ട്, ജാഫർ ലൂട്ട്, ക്ലബ് ട്രഷറർ ആഷിക് ഇ വി, ക്ലബ് സീനിയർ മെമ്പർമാരായ എം വി റഫീഖ് വെള്ളാളൂർ, നൗഷാദ് എം കെ ,അനസ് എ പി ,നൗഷാദ് ടി അക്ബർ വി പി ,ആഷിക് ഇ വി ,നവാസ് എം പി മുനീർ ടി വി തുടങ്ങിവയർ ചടങ്ങിൽ സംബന്ധിച്ചു. തുടർന്ന് നടന്ന ഇഫ്താർ മീറ്റിൽ നാട്ടിലെ പ്രമുഖ വ്യക്തികൾ അടക്കം നൂറിൽ പരം ആളുകൾ പങ്കെടുത്തു.