Local newsPONNANI

പൊന്നാനി ഹാര്‍ബര്‍ – പടിഞ്ഞാറെക്കര ഹൗറ മോഡല്‍ തൂക്കുപാലം: സർവേ രണ്ടാഴ്​ചക്കകം മന്ത്രി കെ.ടി. ജലീലി​ൻെറ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

പൊന്നാനി: പൊന്നാനി ഹാര്‍ബര്‍-പടിഞ്ഞാറെക്കര ഹൗറ മോഡല്‍ തൂക്കുപാലത്തി​ൻെറയും അപ്രോച്ച് റോഡി​ൻെറയും നിര്‍മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലമുടമകളുമായി മന്ത്രി കെ.ടി. ജലീലി​ൻെറ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പുറത്തൂര്‍ വില്ലേജിലെ പടിഞ്ഞാറെക്കര ഭാഗത്ത് പദ്ധതിയുമായി ബന്ധപ്പെട്ട് ഏറ്റെടുക്കേണ്ട 187 സൻെറ്​ ഭൂമിയുടെ ഉടമകളാണ് പടിഞ്ഞാറെക്കര സീസോണ്‍ റിസോര്‍ട്ടില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തത്. 21 ഭൂവുടമകൾ യോഗത്തില്‍ പങ്കെടുത്തു.ന്യായവില ലഭ്യമാക്കിയാല്‍ സ്ഥലം വിട്ടുനില്‍കാന്‍ തയാറാണെന്ന് സ്ഥലമുടമകള്‍ മന്ത്രിയെ അറിയിച്ചു. ഇത് പ്രകാരം സ്ഥലത്ത് രണ്ടാഴ്ചക്കകം സർവേ നടത്തി ഭൂമി തിട്ടപ്പെടുത്തി നഷ്​ടപരിഹാര തുക തീരുമാനിക്കും. വീട് നഷ്​ടമാകുന്നവര്‍ക്ക് നിലവിലുള്ളതിന് സമാനമായ വീട് നിര്‍മിക്കാനുള്ള തുക തന്നെ സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. ഈ മാസം അവസാനത്തോടെ നഷ്​ടപരിഹാര തുക സംബന്ധിച്ച് വിവരം ഉടമകളുമായി യോഗം ചേര്‍ന്ന് അറിയിക്കുമെന്നും മന്ത്രി അറിയിച്ചു. പൊന്നാനിയേയും പടിഞ്ഞാറെക്കരയേയും ബന്ധിപ്പിക്കുന്ന ഹൗറ മോഡല്‍ കടല്‍പ്പാലം പദ്ധതിക്കായി 289 കോടി രൂപയാണ് അനുവദിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button