CHANGARAMKULAM
മേശയും കസേരയും വിതരണം ചെയ്തു

ചങ്ങരംകുളം | ആലംകോട് ഗ്രാമ പഞ്ചായത്ത് എസ് സി വിഭാഗത്തിൽ പെട്ട വിദ്യാർഥികൾക്ക്
മേശയും കസരേയും വിതരണം ചെയ്തു.
2024-25 വർഷിക പദ്ധതി പ്രകാരം യുപി വിഭാഗം 100 കുട്ടികൾക്കാണ് നൽകിയത്. വിതരണോൽഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെവി സഹീർ നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
സി കെ പ്രകാശൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ
ഷഹനാ നാസർ മൈമൂന ഫാറൂക്ക്
തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. അസി. സെക്രട്ടറി സുധൻ സ്വാഗതം പറഞ്ഞു
